മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ സിനിമ അഭിനയത്തെ കുറിച്ചും ഡെഡിക്കേഷനെ കുറിച്ചും വാചാലനായി നടൻ സുരേഷ് കൃഷ്ണ. പുതിയ തലമുറ മോഹൻലാലിനെ കണ്ടുപഠിക്കണം എന്ന് പറയുകയാണ് നടൻ. ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയിലെ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
“ഇന്ന് അഭിനയിക്കുന്ന പലരും ചെറിയ എന്തെങ്കിലും ഒരു വിഷയം വന്നാൽ ഷൂട്ടിങ്ങിൽ നിന്നും മാറിനിൽക്കും. തീരെ വയ്യ, കിടക്കുകയാണ്, ഷൂട്ടിങ്ങിന് വരാൻ പറ്റുകയില്ല എന്ന് ഇന്നത്തെ ആൾക്കാർ പറയും. ഷൂട്ടിംഗ് ഒരു ദിവസം മുടങ്ങിക്കഴിഞ്ഞാൽ പ്രൊഡ്യൂസറുടെ പണം എത്രയാണ് പോകുന്നത് എന്ന് ചിന്തിച്ചു പോലും നോക്കുന്നില്ല പലരും. “
“ എന്നാൽ ഡെഡിക്കേഷൻ എന്ന് പറയുന്നതിന്റെ ഏറ്റവും ഉയരത്തിലുള്ള ആളാണ് ലാലേട്ടൻ. കോളേജ് കുമാരൻ എന്ന സിനിമ നടക്കുമ്പോൾ 104 ഡിഗ്രി പനിയും വെച്ച് ലാലേട്ടൻ എന്റെ കൂടെ ഫൈറ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിംഗ് ബ്രേക്ക് വേണമെന്നു പറഞ്ഞാൽ ഒരു ദിവസത്തെ അല്ല ഒരാഴ്ചത്തെ പോലും കിട്ടും. ആരും ഒന്നും പറയാൻ പോകുന്നില്ല. എന്നാൽ ലാലേട്ടൻ അങ്ങനല്ല. പനിയും വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. അദ്ദേഹം സിനിമയോട് കാണിക്കുന്ന ഡെഡിക്കേഷനാണ് അദ്ദേഹത്തിൽ നിന്ന് കണ്ടുപഠിക്കേണ്ടത്”-സുരേഷ് കൃഷ്ണ പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...