Connect with us

രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ, ‌കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സുരേഷ് ​ഗോപി

Actor

എഡിജിപി അജിത് കുമർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന വിവാദത്തിൽ പ്രതികകരണവുമായി നടനും തൃശൂർ എംപിയുമായ സുരേഷ്‌ഗോപി. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യത, രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു.

നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല. ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്. രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നത്. എല്ലാ വ്യക്തികൾക്കും സ്വാതന്ത്ര്യമുണ്ട്. ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിക്കണം. കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല. പകരം ഹൃദയം ശുദ്ധമാണെന്ന് പറയും.

ദ്രോഹിക്കാൻ വരുന്നവരെ വിടില്ല, ‌കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛമാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. നായനാർ എന്ന മുഖ്യമന്ത്രിയും പി.പി മുകുന്ദൻ എന്ന ബിജെപി സംഘടന ജനറൽ സെക്രട്ടറിയുമാണ് പാനൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ഒത്തു ചേർന്നതെന്നും ചരിത്രത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിവി അൻവർ എംഎൽഎയ്ക്കെതിരെ എഡിജിപി അജിത് കുമാർ രംഗത്തെത്തി. അൻവറിന് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് അജിത് കുമാർ ആരോപിച്ചു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങളും ഡിജിപിക്ക് മൊഴിയായി നൽകിയിട്ടുണ്ട്.

Continue Reading
You may also like...

More in Actor

Trending

Recent

To Top