Actor
എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല; അടൂരിനൊപ്പം സിനിമകൾ ചെയ്യാത്ത കാരണം വ്യക്തമാക്കി മോഹൻലാൽ
എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല; അടൂരിനൊപ്പം സിനിമകൾ ചെയ്യാത്ത കാരണം വ്യക്തമാക്കി മോഹൻലാൽ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ. 1978 ൽ വെളളിത്തിരയിൽ എത്തിയ മോഹൻലാൽ ഇതിനോടകം വ്യത്യസ്തമായ 350 ൽ പരം കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യമറിയിച്ചിട്ടുമുണ്ട്.
എന്നാൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം ഇതുവരെയും അദ്ദേഹം ഒരു ചിത്രം ചെയ്തിട്ടില്ല. ഇപ്പോഴിതാ ഇതിന്റെ കാരണത്തെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ;
അദ്ദേഹം എന്നെ ഒരു സിനിമയിൽ വിളിച്ചിരുന്നു. ഞാൻ പോയി, അദ്ദേഹം കഥാപാത്രത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം ആ സിനിമ തുടങ്ങുന്ന സമയത്ത്. എന്റെ പരദേശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിൽ നിന്ന് വിട്ടുമാറി വരാൻ പറ്റാതായി പോയി.
അതിന്റെ മേക്കപ്പും കാര്യങ്ങളുമൊക്കെയായി തിരക്കിലായി. പിന്നെ എല്ലാവരുടെയും സിനിമയിൽ അഭിനയിക്കണമെന്നില്ലല്ലോ. എനിക്കൊരു ഭാഗ്യമുണ്ടെങ്കിൽ അഭിനയിക്കും അത്രയെയുള്ളൂ. പിന്നെ എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല. ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല എന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാൽ ജീവൻ നൽകിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. കീരടവും, ദേവാസുരവും ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്.
ടിപി ബാലഗോപാലൻ എംഎയിലെ ബാലഗോപാലൻ രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ് കിരീടത്തിലെ സേതുമാധവൻ, താഴ്വാരത്തിലെ ബാലൻ, കിലുക്കത്തിലെ ജോജി, സദയത്തിലെ സത്യാനന്ദൻ, സ്പടികത്തിലെ ആട് തോമ, ഇരുവരിലെ ആനന്ദൻ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, തന്മാത്രയിലെ രമേശൻ നായർ എന്നീ കഥാപാത്രങ്ങളായിരുന്നു ചർച്ചയായത് .എല്ലാ കഥാപാത്രങ്ങളും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്ന് മോഹൻലാൽ അടുത്തിടെ പറഞ്ഞിരുന്നു.