Connect with us

മാമാനം മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി; പ്രധാന വഴിപാടായ മറിസ്തംഭം നീക്കല്‍ നടത്തി മടക്കം!

Malayalam

മാമാനം മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി; പ്രധാന വഴിപാടായ മറിസ്തംഭം നീക്കല്‍ നടത്തി മടക്കം!

മാമാനം മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി; പ്രധാന വഴിപാടായ മറിസ്തംഭം നീക്കല്‍ നടത്തി മടക്കം!

മലയാളികളുടെ പ്രിയങ്കരനാണ് സുരേഷ് ഗോപി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹം കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്. മൂന്നാം തവണ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വിജയം. പിന്നാലെ നിരവധി ക്ഷേത്രങ്ങളിലാണ് സുരേഷ് ഗോപി സന്ദര്‍ശക്കാനായി എത്തിയത്. തിരഞ്ഞെടുപ്പിന് മുന്നേ നേര്‍ന്ന നേര്‍ച്ചകള്‍ വിജയിച്ച ശേഷം ചെയ്ത് തീര്‍ത്ത് വരികയാണ്.

ഇപ്പോഴിതാ കണ്ണൂരിലേയ്ക്ക് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അതിന്റെ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ പ്രശസ്ത മാമാനം മഹാദേവി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. രാവിലെ 7.30ന് എത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.മുരളീധരനും ബിജെപി നേതാക്കളും സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മറിസ്തംഭം നീക്കല്‍ നടത്തിയ ശേഷമാണ് മടങ്ങിയത്.

മേല്‍ശാന്തി ചന്ദ്രന്‍ മൂസതിന്റെ വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചാണ് മടങ്ങിയത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു എളക്കുഴി എന്നിവരും കൂടെയുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യയും ഭര്‍ത്താവ് ശ്രേയസും ഒപ്പമുണ്ടായിരുന്നുവെന്നാണ് ചില യൂട്യൂബ് ചാനലുകളില്‍ പറയുന്നത്.

ഭാഗ്യയ്ക്ക് വേണ്ടിയാണ് സുരേഷ് ഗോപി ഇവിടുത്തെ പ്രത്യേക വഴിപാട് നടത്തിയതെന്നും പറയുന്നുണ്ട്. ക്ഷേത്രങ്ങളില്‍ മാത്രമല്ല, ഇകെ നയനാരുടെ വീട്ടില്‍ എത്തിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇകെ നയനാരെ തന്റെ അച്ഛനെപ്പോലെയും ശാരദ ടീച്ചറെ സ്വന്തം അമ്മയെപ്പോലെയുമാണ് താന്‍ കാണുന്നതെന്ന് സുരേഷ് ഗോപി പറയാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വിജയിച്ച ശേഷം ഇകെ നയനാരുടെ വീട്ടിലേയ്ക്ക് അദ്ദേഹം എത്തുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയും.

കേന്ദ്ര സഹമന്ത്രിയായതിനുശേഷം ആദ്യത്തെ കേരള സന്ദര്‍ശനത്തിലാണ് സുരേഷ് ഗോപി കണ്ണൂര്‍ പയ്യാമ്പലത്ത് ഇ കെ നായനാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. നായനാരുടെ വീട്ടില്‍ ഭാര്യ ശാരദ ടീച്ചര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. ശാരദ ടീച്ചറുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയ സുരേഷ് ഗോപിയ്ക്ക് ടീച്ചര്‍ മധുരം നല്‍കി. മാത്രമല്ല, ഒരു പുസ്തകവും സമ്മാനമായി നല്‍കി. പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തിന് സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ശാരദ ടീച്ചര്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്.

മന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിയ്ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. പല രാഷ്ട്രീയക്കാരും വീട്ടില്‍ വരാറുണ്ട്, പക്ഷെ തന്നെക്കാണാനല്ല, അത് നായനാര്‍ സഖാവിന്റെ ഭാര്യയെന്ന നിലയിലാണ്. വീട്ടില്‍ വരുന്ന എല്ലാവരോടും സ്‌നേഹത്തോടും സഹകരണത്തോടും കൂടിയാണ് താന്‍ പെരുമാറാറുള്ളതെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.

രാവിലെ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി പി വി ഗംഗാധരന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. പി വി ഗംഗാധരന്റെ മക്കളും ബന്ധുക്കളും എം വി ശ്രേയാംസ്‌കുമാറും വീട്ടിലുണ്ടായിരുന്നു.

കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് അവിടെ ഒരുക്കിയത്.

അതേസമയം, ഡല്‍ഹിയിലെത്തിയപ്പോഴും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ താന്‍ എത്തിയിരുന്നു. കയ്യില്‍ ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണപ്പട്ടുമായി ഗുരു മഹാരാജിനെ കാണാന്‍ ആണ് താരം രാവിലെ എത്തിയത്. സ്വര്‍ണപ്പട്ട് ക്ഷേത്രത്തിന് മുന്നില്‍ വെച്ച് തന്നെ ഗുരുവിന് നല്‍കി വണങ്ങുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുലര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയിലെ ക്ഷേത്രത്തിലേയ്ക്ക് അദ്ദേഹം എത്തിയത്. സുരേഷ് ഗോപി എത്തിയതറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി തടിച്ച് കൂടിയിരുന്നത്.

More in Malayalam

Trending

Recent

To Top