Malayalam
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരേഷ് ഗോപിയും മക്കളും പ്രധാനമന്ത്രിയെ കാണാനെത്തിയത്.
ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് ഗോപി തന്നെയാണ് പ്രധാനമന്ത്രിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ബിജെപി സംഘടിപ്പിച്ച മഹിളാമോര്‍ച്ച സമ്മേളനത്തിന് മോദി എത്തിയത്. മോദിയുടെ റോഡ് ഷോയില്‍ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് ഇത്. നേരത്തേ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാന്‍ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യയ്ക്കുമൊപ്പം ഡല്‍ഹിയിലെത്തിയാണ് ക്ഷണക്കത്ത് നല്‍കിയത്. താമര രൂപത്തിലുള്ള ഒരു ആറന്മുളക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു.ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം.
