Malayalam
സുരേഷ് ഗോപി രൺജി പണിക്കർ കൂട്ടുകെട്ട് വീണ്ടും ഒരു ചിത്രം കൂടി;ഇത്തവണ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്!
സുരേഷ് ഗോപി രൺജി പണിക്കർ കൂട്ടുകെട്ട് വീണ്ടും ഒരു ചിത്രം കൂടി;ഇത്തവണ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്!
ലേലം, പത്രം, കമ്മീഷണർ, ഏകലവ്യൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സുരേഷ് ഗോപിയും രൺജിപണിക്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.ഇത്തവണ തിരക്കഥാകൃത്തായോ സംവിധായകനായോ അല്ല മുഴുനീള വേഷമവതരിപ്പിച്ചുകൊണ്ടാണ് രൺജി പണിക്കർ സുരേഷ് ഗോപിയുമായി ഒന്നിക്കുന്നത്.
നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവലിൽ സുരേഷ് ഗോപിക്കൊപ്പം നായക തുല്യമായ വേഷമാണ് രൺജി പണിക്കർ അവതരിപ്പിക്കുന്നത്.20ന് കട്ടപ്പനയിൽ ചിത്രീകരണമാരംഭിക്കുന്ന കാവലിൽ സായാ ഡേവിഡാണ് നായിക. ഐ.എം.വിജയൻ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലസ്, സന്തോഷ് കീഴാറ്റൂർ, ഇവാൻ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
കാമറ : നിഖിൽ. എസ്. പ്രവീൺ, എഡിറ്റിംഗ് : മൻസൂൻ മുത്തൂട്ടി, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജയ് പടിയൂർ.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ് സിന്റെ ബാനറിൽ ജോബി ജോർജാണ് കാവൽ നിർമ്മിക്കുന്നത്. നിഥിന്റെ കന്നി ചിത്രമായ കസബ നിർമ്മിച്ചതും ജോബി ജോർജാണ്.
suresh gopi renji panikkar new film
