Malayalam
കടയിൽ ചെന്ന് എന്താണ് ഓർഡർ ചെയ്യുക? ‘പൊറോട്ടയും ബീഫും’;കോടീശ്വരനിൽ മത്സരാർത്ഥി പറഞ്ഞത് കേട്ട് സുരേഷ്ഗോപി ചെയ്തത്!
കടയിൽ ചെന്ന് എന്താണ് ഓർഡർ ചെയ്യുക? ‘പൊറോട്ടയും ബീഫും’;കോടീശ്വരനിൽ മത്സരാർത്ഥി പറഞ്ഞത് കേട്ട് സുരേഷ്ഗോപി ചെയ്തത്!
എം.പി സുരേഷ് ഗോപി അവതാരകനായി എത്തുന്ന, പ്രശസ്തമായ ക്വിസ് പരിപാടിയാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’. ഒരുപാട് ജനശ്രദ്ധ നേടി മുന്നേറുന്ന ഈ പരിപാടിക്കിടെ ഉണ്ടായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. മലപ്പുറത്തുകാരൻ ശ്രീജിത്ത് പങ്കെടുത്ത ഈ പരിപാടിയുടെ ഒരു എപ്പിസോഡിലാണ് സംഭവം ഉണ്ടായത്.
എപ്പിസോഡിന്റെ ഒരു വേളയിൽ വന്ന ചോദ്യം ഇങ്ങനെയായിരുന്നു. ‘സിലോൺ, കോയിൻ എന്നിവ ഏതു ഭക്ഷ്യ വിവിധ തരങ്ങളാണ്?’ എന്നതായിരുന്നു ചോദ്യം. പൊറോട്ട, ദോശ, ഐഡിയപ്പം, ഇഡ്ഡലി എന്നിവയാണ് ഉത്തരത്തിനുള്ള ഓപ്ഷനുകളായി ഉണ്ടായിരുന്നത്. ചോദ്യത്തിന് ‘പൊറോട്ട’ എന്ന് ഉത്തരം നൽകിയ ശ്രീജിത്തിന്റെ മുൻപിലേക്ക് നിർദോഷകരമായ ഒരു ചോദ്യവും സുരേഷ് ഗോപി എടുത്തിട്ടു. പൊറോട്ട കഴിച്ചിട്ടുണ്ടോ ഏന്ന് ചോദിച്ച ശേഷം കടയിൽ ചെന്ന് എന്താണ് ഓർഡർ ചെയ്യുക എന്നതായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
ഒട്ടും ആലോചിക്കാതെ ശ്രീജിത്ത് ഇതിന് ഉത്തരം പറയുകയും ചെയ്തു. ‘പൊറോട്ടയും ബീഫും’ എന്നതായിരുന്നു ശ്രീജിത്തിന്റെ ഉത്തരം. ഉത്തരം കേട്ട സുരേഷ് ഗോപി ‘ ഒ’ എന്ന് മാത്രം പ്രതികരിച്ച ശേഷം ഉടനെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നു. ബോബിൻസ് എബ്രഹാം എന്നായാളാണ് എപ്പിസോഡിലെ ഈ സന്ദർഭം വീഡിയോ ഉൾപ്പെടുത്തിക്കൊണ്ട് ചൂണ്ടിക്കാട്ടിയത്. സുരേഷ് ഗോപി അംഗമായ ബി.ജെ.പിയിൽ നിന്നും പലപ്പോഴും ബീഫിനെതിരായ നിലപാടുകൾ ഉയർന്നിട്ടുണ്ട്.. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചിട്ടുമുണ്ട്.
suresh gopi in kodeeswaran
