Malayalam
‘ഒരുപാട് അങ്ങ് ഷൈന്‍ ചെയ്യല്ലേ’…, സംഘാടകരോട് തട്ടിക്കയറി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപി
‘ഒരുപാട് അങ്ങ് ഷൈന്‍ ചെയ്യല്ലേ’…, സംഘാടകരോട് തട്ടിക്കയറി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപി
രാഷ്ട്രീയത്തിലും അഭിനയത്തിലും ഒരേപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നവീകരിച്ച ക്ഷേത്രക്കുള സമര്‍പ്പണത്തിന് ഉദ്ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപി സംഘാടകരോട് ക്ഷുഭിതനായി എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.
പാനൂര്‍ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീര്‍ത്ഥക്കുള സമര്‍പ്പണം നിര്‍വഹിക്കാനാണ് സുരേഷ് ഗോപിയെത്തിയത്. ഉദ്ഘാടനത്തിന് ശേഷം വേദിയിലേക്ക് സംസാരിക്കാനായി നടനെ സംഘാടകര്‍ ക്ഷണിച്ചപ്പോഴാണ് ക്ഷുഭിതനായത്.
‘താന്‍ സംസാരിച്ചു കഴിഞ്ഞു. ഒരുപാട് അങ്ങ് ഷൈന്‍ ചെയ്യല്ലേ’, എന്നൊക്കെയാണ് സുരേഷ് ഗോപി സംഘാടകരോട് പറഞ്ഞതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമയം വൈകിയത് കാരണം കുളം ഉദ്ഘാടനം ചെയ്ത് പോകാനായിരുന്നു സുരേഷ് ഗോപിയുടെ തീരുമാനം. ഇതേ സമയത്തായിരുന്നു സംഘാടകര്‍ പ്രസംഗിക്കാനായി ക്ഷണിച്ചത്. അതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
അതേസമയം, മേം ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി പുറത്തെത്തിയ ചിത്രം. ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടിയിരുന്നു. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മേം ഹൂം മൂസ കഥ പറയുന്നത്. സമകാലിക ഇന്ത്യന്‍ വ്യവസ്ഥകള്‍ കടന്നുവരുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് പശ്ചാത്തലം. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്.
പൂനം ബജ്വ നായികയാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കര്‍, എഡിറ്റിംഗ് സൂരജ് എ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.