Connect with us

നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല, ഞാനും നിങ്ങളും ഈ മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുന്നു; വിവാഹ ശേഷം ഷംന ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത് കണ്ടോ

Malayalam

നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല, ഞാനും നിങ്ങളും ഈ മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുന്നു; വിവാഹ ശേഷം ഷംന ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത് കണ്ടോ

നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല, ഞാനും നിങ്ങളും ഈ മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുന്നു; വിവാഹ ശേഷം ഷംന ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത് കണ്ടോ

കഴിഞ്ഞ ദിവസമായിരുന്നു നടി നടി ഷംന കാസിം വിവാഹിതയായത്. ദുബായിൽ അത്യഢംബര പൂർവമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. മലപ്പുറമാണ് ഷംനയുടെ ഭർത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഷംനയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഷംന പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ശ്രദ്ധ നേടുകയാണ്

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കിൽ ഒരു നല്ല ഇണയുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഞാൻ ആരാണെന്നതിന് നിങ്ങൾ എന്നെ ആരാധിച്ചു, എന്നെ മാറ്റാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സ്വയം പ്രവർത്തിക്കാൻ ഇത് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന്, ഞങ്ങളുടെ അടുത്തുള്ളവരും പ്രിയപ്പെട്ടവരുമായ ആളുകൾക്കിടയിൽ ഞാനും നിങ്ങളും ഈ മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുന്നു. എല്ലായ്പ്പോഴും ഞാൻ നിങ്ങളുടെ കൂടെയുണ്ടാവുമെന്നുമായിരുന്നു ഷംന കുറിച്ചത്.

താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഷംനയ്ക്കും ഷാനിദിനും ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. ശില്‍പ ബാല, രഞ്ജിനി ഹരിദാസ്, ദീപ്തി വിധുപ്രതാപ്, ആദില്‍, ശീതള്‍ ശ്യാം തുടങ്ങിയവരെല്ലാം പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തിയിരുന്നു.

താരത്തിന്റെ നിക്കാഹ് കണ്ണൂരിൽവെച്ചാണ് നടന്നത്. വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രി‌യപ്പെട്ടവർക്ക് വേണ്ടി ഷംനയും ഭർത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാൽ തന്നെ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്.

സിനിമാ മേഖലയിൽ നിന്നും മീര നന്ദൻ അടക്കമുള്ള താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

More in Malayalam

Trending

Recent

To Top