Malayalam
മരുമകന് അത്ര നിസ്സാരക്കാരനൊന്നുമാകില്ല, വെറും ഒരു ബിസിനെസ്സുകാരന്റെ കൂടെ മകളെ സുരേഷ് ഏട്ടന് പറഞ്ഞുവിടുമോ; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!
മരുമകന് അത്ര നിസ്സാരക്കാരനൊന്നുമാകില്ല, വെറും ഒരു ബിസിനെസ്സുകാരന്റെ കൂടെ മകളെ സുരേഷ് ഏട്ടന് പറഞ്ഞുവിടുമോ; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!
സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. മക്കളെന്നാല്‍ ജീവനാണ് നടന് സുരേഷ് ഗോപിക്ക്. ഒരു വയസില്‍ തനിക്ക് അപകടത്തില്‍ നഷ്ടപ്പെട്ട മകള്‍ ലക്ഷ്മിയെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുമ്പോഴും സുരേഷ് ഗോപിയുടെ കണ്ണുകള്‍ നിറയാറുണ്ട്.
ലക്ഷ്മിയുടെ വേര്‍പാടുണ്ടാക്കിയ വേദന താന്‍ മരിച്ച് ദഹിപ്പിച്ചാലും തന്റെ ചാരത്തിനും അതുണ്ടാകുമെന്നാണ് താരം പറയാറുള്ളത്. നാല് മക്കളാണ് സുരേഷ് ഗോപിക്ക്. അതില്‍ മകള്‍ ഭാഗ്യയുടെ വിവാഹം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നടക്കാന്‍ പോകുന്ന ആദ്യത്തെ വിവാഹം കൂടിയാണ് ഭാഗ്യയുടേത്. അതുകൊണ്ടുതന്നെ ആഘോഷത്തിനും ഒരു കുറവും ഉണ്ടാകില്ല എന്നുതന്നെയാണ് സോഷ്യല്‍ മീഡിയയയിലെ സംസാരവും.
ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം നടക്കുന്നത്. ഉടനെ തന്നെ വിവാഹം ഉണ്ടെന്നാണ് സൂചന.ശ്രേയസ് മോഹന്‍ എന്നാണ് സുരേഷ് ഗോപിയുടെ മരുമകന്റെ പേര്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസ്സുകാരനാണ്. വളരെ സിംപിള്‍ ആയിട്ടായിരുന്നു ഇവരുടെ നിശ്ചയം നടന്നത്.
യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുമാണ് ഭാഗ്യ ബിരുദം നേടിയത്. 2022ലായിരുന്നു പഠനം പൂര്‍ത്തിയായത്.ജനുവരിയിലാകും വിവാഹം എന്നാണ് സൂചനകള്‍ എങ്കിലും, കഴിഞ്ഞദിവസം പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ചുകൊണ്ട് ക്ഷണക്കത്ത് കൈമാറിയപ്പോഴാണ് വിവാഹം ഉടനെ ഉണ്ടാകുമോ എന്ന സംശയം ആരാധകര്‍ പങ്കുവച്ചത്. എന്നാല്‍ ക്ഷണക്കത്ത് അടിച്ചപാടെതന്നെ വിളിച്ചുതുടങ്ങിയത് പ്രധനമന്ത്രിയുടെ അടുത്തുനിന്നാകും എന്നും റിപ്പോര്‍ട്ടുണ്ട്.
ഭാഗ്യ ബാച്ചിലര്‍ പാര്‍ട്ടി ചിത്രം ഞായറാഴ്ച പങ്കിട്ടിരുന്നുജനുവരി 17 ന് ഗുരുവായൂരില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്, 20 ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സല്‍ക്കാരം ഉണ്ടാകുമെന്നും സൂചനയുണ്ട്.
അതേസമയം പ്രധാനമന്ത്രിക്ക് കൊടുത്ത വിവാഹക്ഷണക്കത്തിനെക്കുറിച്ചും ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും ക്ഷണക്കത്തിന് ഒപ്പം സുരേഷ് ഗോപി സമ്മാനം നല്‍കിയിരുന്നു. മരുമകന് അത്ര നിസ്സാരക്കാരനൊന്നുമാകില്ല. വെറും ഒരു ബിസിനെസ്സുകാരന്റെ കൂടെ മകളെ സുരേഷ് ഏട്ടന് പറഞ്ഞുവിടുമോ എന്നാണ് ആരാധകര്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തത്. പാരമ്പര്യമായി തറവാട്ടുകാരും വലിയ ബിസിനെസ്സ് ബാക്ഗ്രൗണ്ടും ഒക്കെ ഉള്ള തറവാട്ടിലേക്ക് ആകും മകളെ കൈപിടിച്ചുവിടുന്നത് എന്നും ആരാധകര്‍ പറയുന്നുണ്ട്.
വളരെ ലളിതമായി യാതൊരു ആര്‍ഭാടങ്ങളും ഇല്ലാതെയാണ് ഭാഗ്യയുടെ വിവാഹനിശ്ചയ ചടങ്ങ് നടത്തിയത്. അതുകൊണ്ട് തന്നെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സുരേഷ് ഗോപിയും മക്കളും ഭാര്യ രാധികയും വരന്റെ കുടുംബാംഗങ്ങളും സുരേഷ് ഗോപിയുടെ കുടുംബത്തിലെ അടുത്ത ചില ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കേരള സാരി ആയിരുന്നു ഭാഗ്യയുടെ വേഷം. ഒരു നെക്ലേസ് അല്ലാതെ മറ്റ് ആഭരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല മേക്കപ്പും ചെയ്തിരുന്നില്ല. കുറച്ച് മുല്ലപ്പൂവ് മാത്രം തലയില്‍ ചൂടിയിരുന്നു. വരനും വെളുത്ത നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് വളരെ സിംപിള്‍ ലുക്കിലാണ് ചടങ്ങിനെത്തിയത്. വിശ്വാസപ്രകാരവും ആചാരപ്രകാരവുമുള്ള ലളിതമായ ചടങ്ങുകള്‍ മാത്രമാണ് നടന്നത്. ഇതിനു പിന്നാലെ കുടുംബത്തിലെ ആദ്യത്തെ വിവാഹനിശ്ചയം ആയിരുന്നിട്ടും സുരേഷ് ഗോപി എന്തുകൊണ്ടാണ് ചടങ്ങുകളെല്ലാം ലളിതമാക്കി എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയിരുന്നു.
അതിനു മറുപടിയുമായി സുരേഷ് ഗോപിയുടെ മൂത്തമകന് ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളും ശ്രദ്ധയായി. ലളിതമായി നടത്താമെന്നത് അച്ഛന്റെ തീരുമാനം ആയിരുന്നെന്നും ഒരു മാതൃക കാണിക്കാന്‍ വേണ്ടി കൂടിയാകും അങ്ങനെ ചെയ്തതെന്നും ഗോകുല്‍ പറഞ്ഞു. അത് ഇങ്ങനെ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഗോകുല്‍ വ്യക്തമാക്കി. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.
‘അനിയത്തിയുടെ ജാതകം കൈമാറല്‍ ചടങ്ങാണ് നടന്നത്. മോതിരം മാറ്റം, ഒഫീഷ്യല്‍ എന്‍ഗേജ്മെന്റ് ചടങ്ങ് പോലെ നടത്തിയില്ല. അച്ഛന് അത് സിംപിള്‍ ആയി ട്രഡീഷണല്‍ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. ഒരു മാതൃക കാണിക്കാന്‍ വേണ്ടി കൂടിയാകും. കാശ് ഉണ്ടെന്ന് കരുതി അത് വെറുതെ ധൂര്‍ത്തടിക്കണ്ട കാര്യമില്ല എന്ന് കാണിക്കാനാകും. അത് ചെയ്യുന്നത് തെറ്റാണെന്ന് അല്ല ഞാന്‍ പറയുന്നത്. സാധാരണക്കാര്‍ക്ക് അത് ചിലപ്പോള്‍ കല്ലു കടിയാകാം’,
‘എങ്കിലും അതുപോലെയൊക്കെ മാതൃകയാകാന്‍ അച്ഛന് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഏറ്റവും സിംപിള്‍ ആയിട്ട്, ഞങ്ങളുടെ സമുദായത്തിന്റെ രീതിയില്‍ നടത്തിയതേയുള്ളു. അത് ഇത്ര ചര്‍ച്ചയാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. ഫോട്ടോ എടുക്കാനൊന്നും ആരെയും ഏല്പിച്ചിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ ഒരു സ്റ്റാഫിന്റെ ഫോണില്‍ എടുത്ത ചിത്രങ്ങളാണ്. ചില ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ പുള്ളിയുടെ പേരും ആ ഫോണിന്റെ ഡീറ്റൈല്‍സുമൊക്കെ അതില്‍ കാണാം’, എന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
