Connect with us

തിരിച്ചു വരവ് ഗംഭീരം.. സത്യം എപ്പോഴും ജയിക്കും എന്ന് സുരേഷ് ഗോപി

Movies

തിരിച്ചു വരവ് ഗംഭീരം.. സത്യം എപ്പോഴും ജയിക്കും എന്ന് സുരേഷ് ഗോപി

തിരിച്ചു വരവ് ഗംഭീരം.. സത്യം എപ്പോഴും ജയിക്കും എന്ന് സുരേഷ് ഗോപി

സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. SG 255 എന്ന് താല്‌ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നടന്റെ കരിയറിലെ 255ാമത് ചിത്രമാണ്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോസ്മോസ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. “സത്യം എപ്പോഴും ജയിക്കും!” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. എസ്ജി 255 ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം ‘മേ ഹൂം മൂസ’ ആണ്. ജിബു ജേക്കബ് സംവിധാനംം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. രചന – രൂപേഷ് റെയ്ൻ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.

സൂരജ് ഈഎസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സജിത് ശിവഗംഗ. മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ റഹ്‍‍മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്‍കർ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‍സ് – ഷബിൽ, സിന്റെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നു. സെപ്റ്റംബർ മുപ്പതിന് സെൻട്രൽ പിക്ചേർസ് ആണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.

More in Movies

Trending

Recent

To Top