Connect with us

ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം അത് ഒരിക്കലും ഉപേക്ഷിച്ചു കളയരുത്’; പുതിയ ചിത്രങ്ങളുമായി റിമി ടോമി !

Movies

ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം അത് ഒരിക്കലും ഉപേക്ഷിച്ചു കളയരുത്’; പുതിയ ചിത്രങ്ങളുമായി റിമി ടോമി !

ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം അത് ഒരിക്കലും ഉപേക്ഷിച്ചു കളയരുത്’; പുതിയ ചിത്രങ്ങളുമായി റിമി ടോമി !

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് റിമി ടോമി .പാട്ടും അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് റിമി ടോമി. ലുക്കിലും സംസാരത്തിലുമെല്ലാം റിമി ആകെ മാറിയെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. റിയാലിറ്റി ഷോയില്‍ സജീവസാന്നിധ്യമായ റിമി യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. പാചകവും യാത്രാവിശേഷങ്ങളും പാട്ടുമൊക്കെയായി പങ്കിടുന്ന വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണൈന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. സംഗീതവും, ആരോഗ്യവും പോലെ തന്നെ താരത്തിന്റെ യാത്രകളെ കുറിച്ചുളള വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയുക്കാറുണ്ട്.

റിമി ടോമിയുടെ ഫാഷന്‍ സ്റ്റൈലുകളാണ് പ്രേക്ഷകര്‍ക്കിടയിലെ മറ്റൊരു ചര്‍ച്ച വിഷയം. താരത്തിന്റെ ഡ്രസ്സിംങ്ങ് സെന്‍സിലും മേക്കപ്പിലും ഹെയര്‍ സ്റ്റെലിലും വരുന്ന് മാറ്റങ്ങള്‍ ആരാധകരെ പലപ്പോഴും ആകര്‍ഷിക്കാറുണ്ട്. പലവേദികളില്‍, പല വേഷത്തിലായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫാഷന്‍ സ്‌റ്റൈല്‍ ആരാധകര്‍ പിന്തുടരുന്നു.

തന്റെ മുപ്പത്തിയെട്ടാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചു കൊണ്ട് താരം എടുത്ത ബ്ലോഗും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. കടമക്കുടിയിലെ ഹൗസ് ബോട്ട് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ താരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഘോഷത്തില്‍ റിമി ധരിച്ച മഞ്ഞ ഷിഫോണ്‍ ചുരിദാര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. ചുരിദാറിന്റെ നെക്ക് സൈഡില്‍ ഡിസൈന്‍ ചെയ്തിട്ടുളള സില്‍വര്‍ ത്രെഡ് വര്‍ക്ക് വസ്ത്രത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു. സ്സോള്‍ ഡിസൈനിംങ്ങ് ആണ് വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്. ചുരിദാറിനൊപ്പം താരം ഫേെോളാ ചെയ്ത് മേക്കപ്പും സൗന്ദര്യത്തിന് ത്ളക്കം കൂട്ടി. ആടിയും പാടിയും ആഘോഷമാക്കി കൊണ്ടാടിയ പിറന്നാള്‍ ദിനത്തിന്റെ വ്ളോഗ്ഗും താരം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ വ്ളോഗ്ഗില്‍ കമന്റും ലൈക്കും നല്‍കിയിരിക്കുന്നത്.

അടുത്തിടെ റിമി ടോമി പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത് ആരാധക ശ്രദ്ധ നേടി. ഫ്‌ളോറല്‍ ഫ്രോക്കില്‍ തന്റെ പുത്തന്‍ ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുളത്. പച്ചയും, ഓറഞ്ചും, റോസും കോബിനേഷനുളള ഫ്രോക്കാണ് റിമി ടോമി ധരിച്ചിട്ടുളളത്. ഫുള്‍ സ്ലീവില്‍ തീര്‍ത്ത ഡ്രസ്സിന്റെ വൈഡ് നെക്ക് വര്‍ക്കാണ് റിമിയെ കൂടുതല്‍ സുന്ദരിയാക്കുന്നത്.

വസ്ത്രത്തിന് ഇണങ്ങുന്ന തരത്തില്‍ ഉളള താരത്തിന്റെ സിംപിള്‍ മെക്കപ്പും ഫ്രീ ഹയര്‍ സ്‌ററൈലുമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. സിംപിള്‍ ആന്റ എലഗന്റ് ലുക്കെന്ന് ഇതിനെ വിശേഷപ്പിക്കാം. ബ്ലാക്ക് മെറ്റലിലുളള ലോങ്ങ് കമ്മലാണ് താരം ഡ്രസ്സിനൊപ്പം ധരിച്ചിരിക്കുന്നത്.

‘നിങ്ങള്‍ ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം. അത് ഒരിക്കലും ഉപേക്ഷിച്ചു കളയരുത്’ എന്നാണ് താരം ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ പുത്തന്‍ ലുക്കിനെ പ്രശംസിച്ചു വന്നിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളും ലൈക്കുകളും ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പും താരം ഫ്‌ലോറല്‍ സാരി ലുക്കില്‍ എത്തിയിരുന്നു. വെള്ളസാരിയില്‍ ചുവപ്പ് പൂക്കളുളള ഡിസൈനുളള സാരിയാണ് റിമി പങ്കുവെച്ചത്. ഫുള്‍ സ്ലീവിലുളള സാരിയുടെ ബ്ലൗസായിരുന്നു റിമി ധരിച്ചത്.

More in Movies

Trending