Malayalam
മഞ്ജു ശരിക്കും ഞെട്ടിപ്പോയി. കാരണം റിഹേഴ്‌സലില്‍ ചെയ്യാത്ത ഒരു നമ്പര്‍ അഭിരാമി ചെയ്തു; സുരേഷ് ഗോപി
മഞ്ജു ശരിക്കും ഞെട്ടിപ്പോയി. കാരണം റിഹേഴ്‌സലില്‍ ചെയ്യാത്ത ഒരു നമ്പര്‍ അഭിരാമി ചെയ്തു; സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോള്‍ ഗരുഡന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുകയാണ് സുരേഷ് ഗോപി. ബിജു മേനോന്‍, അഭിരാമി എന്നിവരാണ് ഗരുഡനില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.
ഇപ്പോള്‍ സിനിമയുടെ പ്രൊമോഷന്റെ തിരക്കുകളാണ് അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും. സുരേഷ് ഗോപിയുടെ തിരിച്ച് വരവിലെ വന്‍ ഹിറ്റായി ഗരുഡന്‍ മാറുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്. ഒപ്പം അഭിരാമിയുടെ സാന്നിധ്യവും ജനശ്രദ്ധ നേടുന്നു. നേരത്തെ പത്രം എന്ന സിനിമയില്‍ ബിജു മേനോനും സുരേഷ് ഗോപിയും അഭിരാമിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത പത്രത്തിലെ ഓര്‍മ്മ പങ്കുവെക്കുകയാണ് സുരേഷ് ഗോപിയിപ്പോള്‍.
സിനിമയിലെ അഭിരാമിയുടെ സ്‌ക്രീന്‍ ടെസ്റ്റിനെക്കുറിച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. സുരേഷ് ഗോപിയോടൊപ്പം ചെയ്യേണ്ട സീനായിരുന്നു സ്‌ക്രീന്‍ ടെസ്റ്റിന് വെച്ചത്. പക്ഷെ ഈ സീന്‍ ബിജു മേനോടൊപ്പമാണ് അഭിരാമി ചെയ്തത്. ഇതിന്റെ കാരണം എന്തെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഞാന്‍ ചെയ്യാമെന്ന് ജോഷിയേട്ടനോട് പറഞ്ഞതാണ്. പുതുമുഖമല്ലേ നീ ചെന്ന് മുമ്പില്‍ നിന്നാല്‍ വിറയ്ക്കുമെന്ന് ജോഷിയേട്ടന്‍.
ഇനി ചെന്ന് നില്‍ക്കാന്‍ പോകുന്നത് മഞ്ജു വാര്യരുടെ അടുത്താണ്, അപ്പോള്‍ വിറക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. നോക്കാമെന്ന് അദ്ദേഹം. അവസാനം ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ മഞ്ജു വിറച്ചെന്നാണ് തോന്നുന്നതെന്ന് ജോഷി പറഞ്ഞെന്നും സുരേഷ് ഗോപി ഓര്‍ത്തു. മഞ്ജു കേള്‍ക്കെ തന്നെയാണ് പറഞ്ഞത്. മഞ്ജു ശരിക്കും ഞെട്ടിപ്പോയി. കാരണം റിഹേഴ്‌സലില്‍ ചെയ്യാത്ത ഒരു നമ്പര്‍ അഭിരാമി ചെയ്തു.
നടന്ന് ഡയലോഗ് പറഞ്ഞിട്ട് പെട്ടെന്ന് മഞ്ജുവിന്റെ തോളിലോട്ട് കൈയിട്ട് ബാക്കി പറഞ്ഞു. പുതുമുഖമെന്ന തോന്നലൊന്നുമില്ലാതെ വളരെ കാഷ്വലായാണ് അഭിരാമി അന്ന് അഭിനയിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അഭിമുഖത്തില്‍ അഭിരാമിയും സുരേഷ് ഗോപിക്കൊപ്പം പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകള്‍ കേട്ട് തനിക്ക് സന്തോഷമായെന്ന് അഭിരാമി പ്രതികരിച്ചു.
1999 ല്‍ റിലീസ് ചെയ്ത പത്രത്തില്‍ മഞ്ജു വാര്യരും സുരേഷ് ഗോപിയുമാണ് പ്രധാന വേഷം ചെയ്തത്. അഭിമുഖത്തില്‍ മറ്റ് വിശേഷങ്ങളും സുരേഷ് ഗോപിയും അഭിരാമിയും പങ്കുവെക്കുന്നുണ്ട്. താന്‍ ഒരു അഭിമുഖത്തില്‍ വിഡ്ഢിത്തം പറഞ്ഞപ്പോള്‍ സുരേഷ് ഗോപി വിളിച്ച് വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് അഭിരാമി പറഞ്ഞു. അഭിമുഖത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു.
ഷൈന്‍ ടോം ചാക്കോയെ തനിക്ക് വളരെ ഇഷ്ടമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അയാള്‍ ഈ കാണിക്കുന്നതൊക്കെ മറ്റുള്ളവരെ വിനോദിപ്പിക്കാന്‍ വേണ്ടിയാണ്. എന്നെ കാണാന്‍ രണ്ട് തവണ വന്നിട്ടിട്ടുണ്ട്. അന്നൊന്നും അയാളില്‍ അങ്ങനെയൊരു പെരുമാറ്റം കണ്ടിട്ടില്ല. പക്ഷെ അതിന് ശേഷം താന്‍ കണ്ട ഒരു അഭിമുഖത്തില്‍ ഷൈന്‍ കൈ കുത്തി തറയില്‍ വീഴുന്നതും ഫോണ്‍ എറിഞ്ഞ് പിടിക്കുന്നതുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, മകളുടെ വിവാഹ തിരക്കുകളിലുമാണ് താരം. ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം നടക്കുന്നത്. ഉടനെ തന്നെ വിവാഹം ഉണ്ടെന്നാണ് സൂചന. ശ്രേയസ് മോഹന്‍ എന്നാണ് സുരേഷ് ഗോപിയുടെ മരുമകന്റെ പേര്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസ്സുകാരനാണ്.
ജനുവരി 17 ന് ഗുരുവായൂരില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്, 20 ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ സല്‍ക്കാരം ഉണ്ടാകുമെന്നും സൂചനയുണ്ട്. സുരേഷ് ഗോപിയും ഭാര്യ രാധികയും പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചുകൊണ്ട് ക്ഷണക്കത്ത് കൈമാറിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായിരുന്നു.
‘ഞാന്‍ ഭയങ്കര എക്‌സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്‌കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാന്‍. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഇപ്പോഴത്തെ വിവാഹങ്ങള്‍ പോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഒന്നുമുണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് പണ്ട് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാന്‍ നോക്കണം. ദൈവം എന്നെ അനുവദിക്കുന്ന തരത്തില്‍ ഞാന്‍ ഈ വിവാഹം നടത്തും. പണ്ടൊക്കെ ആര്‍ഭാട കല്യാണത്തിനു ഞാന്‍ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, പണം ഉള്ളവന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണമെന്ന്’.
‘ഞാന്‍ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും. അംബാനി അഞ്ഞൂറ് കൂടി ചെലവിട്ട് വിവാഹം നടത്തുമ്പോള്‍ പലവിധ വകുപ്പുകളിലേക്ക് ആണ് ആ പണം എത്തുന്നത്. അപ്പോള്‍ നമ്മള്‍ മറിച്ചു ചിന്തിക്കുന്നത് ഒരു തെറ്റായ ചിന്താഗതി അല്ലെ. മാര്‍ക്കറ്റ് ഉണരണമെങ്കില്‍ അതി ധനികരായ അച്ഛനും അമ്മയ്ക്കും ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം’, എന്നും സുരേഷ് ഗോപി പറഞ്ഞു.
