Connect with us

ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ കണ്ടിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?; ഉമ തോമസ്

Malayalam

ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ കണ്ടിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?; ഉമ തോമസ്

ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ കണ്ടിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?; ഉമ തോമസ്

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. പിന്നാലെ രജനികാന്തിന്റെ ജയിലര്‍ റിലീസായതോടു കൂടി താരത്തിനെതിരെ വന്ന വിവാദങ്ങളും കെട്ടടങ്ങിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ അത്രയേറെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. വിമര്‍ശിച്ചവരെ കൊണ്ട് അത് മാറ്റി പറയിപ്പിക്കുവാനും നടനായി.

എന്നാല്‍ കഴിഞ്ഞ ദിവസം താരം വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. എറണാകുളം പോലീസ് സ്‌റ്റേഷനിലെത്തി പോലീസുകാരെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന് വിനായകന്‍ അറസ്റ്റിലായിരുന്നു. പിന്നീട് താരത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനും സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഉമ തോമസ് എംഎല്‍എ.

ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുകയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടതും സഖാവായതിന്റെ പ്രിവിലേജാണോ എന്ന് ഉമ തോമസ് ചോദിച്ചു.

ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. എന്തിന്റെ പേരിലായാലും വിനായകനെതിരെ നിസാര കേസെടുത്ത് ജാമ്യത്തില്‍ വിട്ടത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്ന് എംഎല്‍എ പറഞ്ഞു.

എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെത്തിയാണ് വിനായകന്‍ കഴിഞ്ഞ ദിവസം ബഹളം വച്ചത്. ഇതോടെയാണ് നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടന്‍ മദ്യലഹരിയിലായിരുന്നു എന്നുമാണ് പോലീസ് അറിയിച്ചത്. നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്റെ പരിധിയിലെ കലൂരിലാണ് വിനായകനും ഭാര്യയും താമസിക്കുന്നത്.

വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന്‍ സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് മഫ്തിയില്‍ വനിത പോലീസ് വീട്ടിലേക്ക് എത്തി.വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകന്‍ നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

More in Malayalam

Trending

Recent

To Top