Connect with us

വയ്യാതെ അവശനായി കിടപ്പിലായി സുരേഷ് ഗോപിയ്ക്ക് സംഭവിച്ചത്? വേദനിയിൽ മകൾ, അവസാനമായി ഒന്ന് കണ്ടില്ല, കണ്ണുനിറഞ്ഞ് നടൻ

Actor

വയ്യാതെ അവശനായി കിടപ്പിലായി സുരേഷ് ഗോപിയ്ക്ക് സംഭവിച്ചത്? വേദനിയിൽ മകൾ, അവസാനമായി ഒന്ന് കണ്ടില്ല, കണ്ണുനിറഞ്ഞ് നടൻ

വയ്യാതെ അവശനായി കിടപ്പിലായി സുരേഷ് ഗോപിയ്ക്ക് സംഭവിച്ചത്? വേദനിയിൽ മകൾ, അവസാനമായി ഒന്ന് കണ്ടില്ല, കണ്ണുനിറഞ്ഞ് നടൻ

മലയാളികൾക്കേറെ ഇഷ്ട്ടമുള്ള നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വാർത്തകളെല്ലാം പെട്ടന്നാണ് വൈറലായി മാറുന്നത്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായുള്ള വിവരങ്ങളാണ് അടുത്തിടെയായി വന്ന റിപ്പോർട്ടുകൾ.

കാരണം അടുത്തിടെ മകൾ ഭാഗ്യയുടെ വിവാഹ വാർഷികത്തിന് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകൾക്കും മരുമകൻ ശ്രയസിനും ആശംസകൾ നേർന്നുള്ള പോസ്റ്റിൽ ആരോഗ്യ പ്രശ്നങ്ങൾ സുരേഷ് ഗോപി ചൂണ്ടി കാട്ടിയിരുന്നു.

അതുപോലെ തന്നെ ഇക്കഴിഞ്ഞ ഇടക്കാണ് ഗായകൻ ജയചന്ദ്രന്റെ മരണം. അദ്ദേഹത്തെ കാണാൻ പോലും നടൻ എത്താത്തത് ചർച്ചയായിരുന്നു. എന്നാൽ എന്താണ് സുരേഷ് ഗോപിയ്ക്ക് പറ്റിയതെന്ന് എവിടെയും ആരും പറഞ്ഞതുമില്ല. ഇപ്പോഴിതാ അതിനെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി.

ജയചന്ദ്രന്റെ വീട് സന്ദർശിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… അദ്ദേഹം തന്നെ കാണുമ്പോൾ ആദ്യം പറയുന്നത് ‘എനിക്ക് നീ ആരുമല്ല ഗോപി ചേട്ടന്റെ മകൻ എന്ന നിലയിലാണ് നീ എനിക്ക് വേണ്ടപെട്ടവൻ ആയതെന്നാണെന്ന്’ സുരേഷ് ഗോപി ഓർക്കുന്നു.

എന്നാൽ അദ്ദേഹത്തിന് വയ്യാതെ കിടക്കുമ്പോളും മരണം സംഭവിക്കുമ്പോഴും താൻ സുഖമില്ലാതെ കിടന്നു പോയെന്നും ഇന്നാണ് പുറം യാത്രക്ക് താൻ ഇറങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം അദ്ദേഹത്തിന്റെ വേർപാട് നഷ്ടം എന്ന് എല്ലാവരും പറയും പക്ഷേ വേദനയാണെന്നും ഇല്ല എന്നുള്ള വേദന തിരിച്ചറിവാണെന്നും അടുത്ത പാട്ട് ഇനി ഭാവ ഗയാനകന്റെതായി ഇല്ല എന്നതാണെന്നും നടൻ വികാരനിർഭരനായി അദ്ദേഹം പറഞ്ഞു. നമ്മളെ സുഖിപ്പിക്കാനും തലമുറകളോളം ആളുകളെ സുഖിപ്പിക്കാനുമുള്ള പാട്ടുകൾ ഉണ്ട്. പക്ഷേ അദ്ദേഹം ഇനിയില്ല, അദ്ദേഹത്തിന്റെ പാട്ടുകൾ പുതുതായി ഒന്നും ഇല്ലെന്നും തനിക്ക് അത് വേദന ആണെന്നും സുരേഷ് ഗോപി വേദനയോടെ പറഞ്ഞു. നഷ്ടം തന്നെയാണ് വിയോഗമെന്നും വേദന തന്നെയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്നെ തന്റെ മകൾ ഭാഗ്യയുടെ കാര്യവും സുരേഷ് ഗോപി പറഞ്ഞു. തന്റെ മകളുടെ ആദ്യ വിവാഹവാർഷികം ആഘോഷിക്കാൻ കഴിയാഞ്ഞ സങ്കടമാണ് സുരേഷ് ഗോപി പങ്കിട്ടത്. ഈ ദിവസം സെലിബ്രേറ്റ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെന്നും പക്ഷേ തന്റെ ആരോഗ്യസ്ഥിതി കാരണം നടന്നില്ലെന്നും ഈ ആഘോഷം നമുക്ക് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കാമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top