Malayalam
അച്ഛന്റെ പേര് കേട്ടാല്‍ തന്നെ മടക്കി കുത്തിയ മുണ്ട് താനേ അഴിഞ്ഞു വീഴുമായിരുന്നു;സുരാജ് പറയുന്നു!
അച്ഛന്റെ പേര് കേട്ടാല്‍ തന്നെ മടക്കി കുത്തിയ മുണ്ട് താനേ അഴിഞ്ഞു വീഴുമായിരുന്നു;സുരാജ് പറയുന്നു!
മിമിക്രി താരമായെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്.ഹാസ്യ താരമായാണ് സിനിമയിൽ എത്തുന്നത്.എന്നാൽ കുറച്ചു സിനിമകളിൽ താരം നായകനായും അഭിനയിച്ചു.ചിരിപ്പിക്കാനും ചിന്ടിപ്പിക്കാനും തനിക്ക് കഴിയുമെന്ന് സുരാജ് പല കഥാപാത്രങ്ങളിലൂടെയും മലയാളികൾക്ക് തെളിയിച്ചു തന്നിട്ടുണ്ട്.ഇപ്പോളിതാ ജീവിതത്തിൽ മറക്കാനാകാത്ത സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.
‘സിനിമയില്‍ വരുമ്ബോള്‍ ചാന്‍സ് ചോദിച്ച് ജീവിതം നശിപ്പിക്കും എന്നൊരു പേടി അച്ഛനുണ്ടായിരുന്നു. മക്കളെ ഉദ്യോഗസ്ഥരാക്കണം എന്നായിരുന്നു ആഗ്രഹം. ഗൗരവ പ്രകൃതമായിരുന്നു അച്ചന്റെത്. ഒരിക്കല്‍ പോലും മോനെ മക്കളെ എന്നൊന്നും വിളിച്ചതായി ഓര്‍മയില്ല. അച്ഛന്റെ പേര് കേട്ടാല്‍ തന്നെ മടക്കി കുത്തിയ മുണ്ട് താനേ അഴിഞ്ഞു വീഴുമായിരുന്നു. നമ്മുടെ കൂട്ടുകാരെയൊക്കെ അവരുടെ അച്ചന്മാര്‍ കെട്ടിപ്പിടിച്ച് നടക്കുന്നത് കാണുമ്ബോള്‍ അസൂയ തോന്നിയിട്ടുണ്ട്. പക്ഷെ എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴാണ് അച്ഛന്‍ ഞെട്ടിച്ചു കളഞ്ഞത്. കൂടെ നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ വന്നു എന്നെ കെട്ടിപ്പിടിച്ച് നൂറുമ്മ.
നൂറ് ദേശീയ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു അത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഞാന്‍ ഞാന്‍ നിരീക്ഷിച്ചത് മുഴുവന്‍ എന്റെ അച്ഛന്റെ ജീവിതമാണ്’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുരാജ് പങ്കുവയ്ക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ നടന്നു കയറുന്നത് മലയാള സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്കാണ്.
സിനിമകളിൽ കോമഡി വേഷങ്ങളവതരിപ്പിച്ച് തുടങ്ങിയിരുന്നെങ്കിലും 2005ൽ പുറത്തിറങ്ങിയ “രാജമാണിക്യത്തിൽ” മമ്മൂട്ടിക്ക് തിരുവനന്തപുരം ഭാഷാപ്രയോഗം പരിശീലിപ്പിച്ചതാണ് സിനിമാവേദികളിൽ സുരാജിനെ കൂടുതൽ ശ്രദ്ധേയനാക്കിയതെന്നത് വാർത്തയായിരുന്നു. സുരാജ് 2006 നു ശേഷം മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യതാരങ്ങളിലൊന്നായി മാറി.സ്വഭാവ റോളുകളിലും അഭിനയിച്ച് തുടങ്ങിയ സുരാജിന്റെ ആദ്യ നായകവേഷം “തസ്ക്കര ലഹള” എന്ന ചിത്രത്തിലായിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി.
suraj venjaramood talks about his film
