Actress
നിന്നെ ഞാൻ കോടതി കയറ്റിയിട്ടേ കാര്യമുള്ളൂ; അ ശ്ലീല സന്ദേശം അയച്ച യുവാവിനെതിരെ പരാതി നൽകി നടി സുരഭി സന്തോഷ്
നിന്നെ ഞാൻ കോടതി കയറ്റിയിട്ടേ കാര്യമുള്ളൂ; അ ശ്ലീല സന്ദേശം അയച്ച യുവാവിനെതിരെ പരാതി നൽകി നടി സുരഭി സന്തോഷ്
2018ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടൻ മാർപ്പാപ്പ’യിലൂടെ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് സുരഭി സന്തോഷ്. സോഷ്യൽ മീഡിയയിൽ ഴളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ തനിക്ക് അശ്ലീ ല സന്ദേഷങ്ങൾ അയച്ച യുവിവാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി. ഇത് സംബന്ധിച്ച് നടി പോലീസിൽ പരാതിയും കൊടുത്തിട്ടുണ്ട്. സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടാണ് സുരഭി ഇതേ കുറിച്ച് പറഞ്ഞത്. അക്കൗണ്ട് ഹാക്ക് ആയെന്നും, താനല്ല മെസ്സേജ് അയച്ചതെന്നും യുവാവ് പറയുന്നുണ്ട്. മെസേജ് കണ്ടില്ല എന്നും, ഫെയ്ക്ക് ക്രിയേറ്റ് ചെയ്തതാണെന്നുമുള്ള സന്ദേശങ്ങൾ യുവാവ് അയക്കുന്നുണ്ട്.
എന്നാൽ ‘നിന്നെ ഞാൻ കോടതി കയറ്റിയിട്ടേ കാര്യമുള്ളൂ’ എന്നാണ് സുരഭിയുടെ പ്രതികരണം. ക്ഷമാപണം തുടരുകയും, പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നും യുവാവ് പറയുന്നുണ്ട്. നടിയോ മോഡലോ ഏതു സ്ത്രീയോ ആയിക്കോട്ടെ, അവരുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യും.
അതുമായി നിങ്ങൾ ഒത്തുപോവുകയോ, പോകാതിരിക്കുകയോ ചെയ്യാം, എന്ന് കരുതി എന്തും വിളിച്ചു പറയരുത്. അത്തരത്തിൽ സ്വന്തം മാലിന്യം മറ്റുള്ളവരിലേക്ക് വലിച്ചെറിഞ്ഞാൽ, അത് നിങ്ങളുടെ മുഖത്തേക്ക് തന്നെ തിരിച്ച് എറിയപ്പെടും എന്നാണ് സുരഭി ഇതേ കുറിച്ച് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടിയുടെ വിവാഹം. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
സണ്ണി വെയ്ൻ നായകനാകുന്ന ‘ത്രയം’ ആണ് നടിയുടെ പുതിയ റിലീസ്. ഇന്ദ്രജിത് സുകുമാരന്റെ അനുരാധ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിലും സുരഭി അഭിനയിച്ചു കഴിഞ്ഞു. കന്നഡയിൽ ദുഷ്ടാ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്.
