Malayalam
മകൾക്കായി സുപ്രിയ ഇത്തവണ വാങ്ങിയ പുസ്കങ്ങൾ കണ്ടോ? വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾഎന്തുചെയ്യുമെന്ന ഒരു കമന്റിന് നൽകിയ മറുപടി ഇങ്ങനെ
മകൾക്കായി സുപ്രിയ ഇത്തവണ വാങ്ങിയ പുസ്കങ്ങൾ കണ്ടോ? വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾഎന്തുചെയ്യുമെന്ന ഒരു കമന്റിന് നൽകിയ മറുപടി ഇങ്ങനെ
മലയാളികളുടെ പ്രിയങ്കരിയായ, അല്ലി എന്നു സ്നേഹത്തോടെ വിളിക്കുന്ന പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്ക് എട്ടു വയസ്സ് തികഞ്ഞു. മകളുടെ ചിത്രങ്ങൾ വളരെ അപൂർവ്വമായിട്ട് മാത്രമേ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കിടാറുള്ളൂ.
നല്ലൊരു വായനക്കാരി കൂടിയാണ് അലംകൃത. അല്ലിയുടെ പുസ്തകങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സുപ്രിയയും പൃഥ്വിയും പല തവണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇത്തവണ അല്ലിയ്ക്ക് സമ്മാനിച്ച ചില പുസ്തകങ്ങളാണ് സുപ്രിയ പങ്കുവച്ചത്.
നല്ല വായനക്കാരിയായ മകൾക്ക് ഒരു പുതിയ എഴുത്തുകാരനെ പരിചയപ്പെടുത്തുകയാണ് സുപ്രിയ. എഴുത്തുകാരൻ ഡേവിഡ് വാല്ലിയംസിന്റെ പുസ്തകങ്ങളാണ് മകൾക്കായി വാങ്ങിയിരിക്കുന്നത്. മകൾ ഈ പുസ്തകങ്ങൾ വായിച്ചെന്നും അവ ഇഷ്ടമായെന്നും അവർ പുസ്കകങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. താനിതുവരെ ഈ പുസ്തകങ്ങൾ വായിച്ചില്ലെന്നും തീർച്ചയായും വായിക്കുമെന്നും ആരെങ്കിലും അവ വായിച്ചിട്ടുണ്ടെങ്കിൽ അഭിപ്രായം തന്നെ അറിയിക്കണെമെന്നും അവർ കുറിച്ചു.
വായന ഇഷ്ടപ്പെടുന്ന നിരവധി കുട്ടികളും മാതാപിതാക്കളും സുപ്രിയയുടെ പോസ്റ്റിന് കമന്റുകളും ലൈക്കുകളുമായെത്തി. ആലി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ എന്തുചെയ്യുമെന്ന ഒരു കമന്റിന് മകൾ ആവ വീണ്ടും വായിക്കുമെന്നാണ് സുപ്രിയ മറുപടി കുറിച്ചത്.
തീർപ്പാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് സിനിമ. പ്രഭാസിന്റെ സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. കൂടാതെ വിജയം ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേയും പണിപ്പുരയിലാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയായിരുന്നു ലൂസിഫർ. മോഹൻലാലാണ് ചിത്രത്തിൽ നായകനായത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ലൂസിഫർ.
