Connect with us

ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി

Movies

ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളേയും കോടതി വിമർശിച്ചു. ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തമിഴിൽ നിന്നാണ് കന്നഡ ഉത്ഭവിച്ചതെന്ന് കമൽ ഹാസന്റെ പരാമർശത്തെത്തുടർന്നാണ് കർണാടകയിൽ പ്രദർശനം നിരോധിച്ചത്. ആരെങ്കിലും ഏതെങ്കിലും തരത്തിൽ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനെ മറുപ്രസ്താവനകൾ കൊണ്ട് നേരിടണം.

തിയേറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിയിറക്കുകയല്ല ചെയ്യേണ്ടത്. സിനിമ ആര് കാണുന്നുവെന്നും കാണുന്നില്ല എന്നതും ഇവിടുത്തെ പരിഗണനാവിഷയമല്ല. അത് തീരുമാനിക്കാൻ ഒരു ആൾക്കൂട്ടത്തെ അനുവദിക്കരുത്. കർണാടകയിലെ എല്ലാവരും നിർബന്ധമായും പോയി സിനിമ കാണണമെന്ന് കോടതി ഉത്തരവിടുന്നില്ല. പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം എന്നും കോടതി പറഞ്ഞു.

More in Movies

Trending

Recent

To Top