Connect with us

ബോളിവുഡ് ബഹിഷ്‌കരണ ട്രെന്‍ഡ് അവസാനിപ്പിക്കാന്‍ ഇടപെടണം; യോഗി ആദിത്യനാഥിയോട് അഭ്യര്‍ത്ഥനയുമായി സുനില്‍ ഷെട്ടി

News

ബോളിവുഡ് ബഹിഷ്‌കരണ ട്രെന്‍ഡ് അവസാനിപ്പിക്കാന്‍ ഇടപെടണം; യോഗി ആദിത്യനാഥിയോട് അഭ്യര്‍ത്ഥനയുമായി സുനില്‍ ഷെട്ടി

ബോളിവുഡ് ബഹിഷ്‌കരണ ട്രെന്‍ഡ് അവസാനിപ്പിക്കാന്‍ ഇടപെടണം; യോഗി ആദിത്യനാഥിയോട് അഭ്യര്‍ത്ഥനയുമായി സുനില്‍ ഷെട്ടി

ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ബോളിവുഡ് ബഹിഷ്‌കരണ ട്രെന്‍ഡ് അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയോട് അഭ്യര്‍ത്ഥിച്ച് നടന്‍ സുനില്‍ ഷെട്ടി. മുംബൈ സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥ് ബോളിവുഡ് താരങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നു. ഈ വേളയിലാണ് നടന്‍ മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചത്.

‘ഞങ്ങളുടെ കൂട്ടത്തില്‍ മോശപ്പെട്ട ആളുകള്‍ ഉണ്ടാകാം. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. ഞങ്ങളുടെ കഥകളും സംഗീതവും ഇന്ത്യയെ ലോകവുമായി ബന്ധപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍, ദയവായി യോഗി ജി, ഈ പ്രചാരണം ഇല്ലാതാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കണം’, എന്ന് സുനില്‍ ഷെട്ടി പറഞ്ഞു.

ബോളിവുഡ് എന്നത് മോശപ്പെട്ട സ്ഥലമാണ് എന്ന് പലരും കരുതുന്നു. എന്നാല്‍ തങ്ങള്‍ നിരവധി മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇവിടെയുള്ള തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും നല്ലവരാണ് എന്നും അദ്ദേഹം പറഞ്ഞു.

നോയിഡ ഫിലിം സിറ്റിയിലെ ചിത്രീകരണങ്ങളും നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്യാനായിരുന്നു യോഗിയുടെ ബോളിവുഡ് താരങ്ങളും നിര്‍മ്മാതാക്കളും സംവിധായകരുമായുള്ള കൂടികാഴ്ച. സോനു നിഗം, രാജ്പാല്‍ യാദവ്, രവി കിഷന്‍, ജാക്കി ഭഗ്‌നാനി, ആശിഷ് സിംഗ്, തേജ് കിരണ്‍, ഓം റൗട്ട് തുടങ്ങിയവരും കൂടികാഴ്ചയില്‍ പങ്കെടുത്തു.

More in News

Trending

Recent

To Top