Connect with us

അച്ഛന്‍ ക്ലീനര്‍ ആയി ജോലി ചെയ്തിരുന്ന ഹോട്ടലുകള്‍ എല്ലാം ഇന്ന് തന്റെ സ്വന്തമാണ്; സുനില്‍ ഷെട്ടി

Actor

അച്ഛന്‍ ക്ലീനര്‍ ആയി ജോലി ചെയ്തിരുന്ന ഹോട്ടലുകള്‍ എല്ലാം ഇന്ന് തന്റെ സ്വന്തമാണ്; സുനില്‍ ഷെട്ടി

അച്ഛന്‍ ക്ലീനര്‍ ആയി ജോലി ചെയ്തിരുന്ന ഹോട്ടലുകള്‍ എല്ലാം ഇന്ന് തന്റെ സ്വന്തമാണ്; സുനില്‍ ഷെട്ടി

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സുനില്‍ ഷെട്ടി. ഇപ്പോഴിതാ സുനില്‍ ഷെട്ടി തന്റെ പിതാവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛന്‍ ക്ലീനര്‍ ആയി ജോലി ചെയ്തിരുന്ന ഹോട്ടലുകള്‍ എല്ലാം ഇന്ന് തന്റെ സ്വന്തമാണെന്ന് സുനില്‍ ഷെട്ടി പറയുന്നു.

എന്റെ അച്ഛന്‍ കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് നാടുവിട്ട് മുംബൈയില്‍ എത്തിയ ആളാണ്. മുത്തച്ഛന്‍ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. മൂന്ന് സഹോദരിമാരായിരുന്നു അച്ഛന്. ഒന്‍പതാം വയസില്‍ അദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു ഹോട്ടലില്‍ ജോലിക്ക് കയറി. മേശ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യത്തെ ജോലി. ജോലിയെല്ലാം കഴിഞ്ഞ് രാത്രി അരി ചാക്കിലായിരുന്നു അച്ഛന്‍ കടിന്നുറങ്ങിയിരുന്നത്.

പിന്നീട് അച്ഛന്റെ മുതലാളി മൂന്ന് പുതിയ ഹോട്ടലുകള്‍ വാങ്ങുകയും അച്ഛന് അതിന്റെ മാനേജരായി സ്ഥാനപദവി ലഭിക്കുകയും ചെയ്തു. മുതലാളി വിരമിച്ചപ്പോള്‍, അച്ഛന്‍ മൂന്ന് കെട്ടിടങ്ങളും വാങ്ങി. ഇന്നും ആ മൂന്ന് കെട്ടിടങ്ങള്‍ എന്റെ ഉടമസ്ഥതയിലുണ്ട്.

അവിടെ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. അച്ഛനൊപ്പം വര്‍ഷങ്ങളോളം റസ്‌റ്റോറന്റ് മേഖലയില്‍ ജോലി ചെയ്തിരുന്നെങ്കിലും അച്ഛനാണ് മറ്റൊരു മേഖലയിലേയിക്ക് എത്താന്‍ പ്രേരിപ്പിച്ചതെന്നും സുനില്‍ പറഞ്ഞു.

അച്ഛനുമായി വളരെയേറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സുനില്‍ ഷെട്ടി. മാത്രമല്ല, കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് അച്ഛനു വേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്ത വ്യക്തി കൂടിയാണ് നടന്‍. 2014 കാലഘട്ടമായിരുന്നു അത്. ഓടി നടന്ന് വര്‍ഷത്തില്‍ അഞ്ചും ആറും സിനിമകള്‍ ചെയ്യുന്ന സമയത്താണ് സുനില്‍ ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടിക്ക് സ്‌ട്രോക്ക് വരുന്നത്.

തലച്ചോറിലേക്കുള്ള രക്തത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ വീരപ്പ ഷെട്ടിയുടെ പാതിശരീരം തളര്‍ന്നുപോയി. അതോടെ സുനില്‍ ഷെട്ടി സിനിമകളെല്ലാം മതിയാക്കി അച്ഛനെ ശുശ്രൂഷിക്കാനായി വീട്ടിലിരുന്നു. വീട്ടിലെ ഒരു മുറിയെ ആശുപത്രിയിലെ ഐസിയുവിനു സമാനമായി സജ്ജീകരിച്ചു. മൂന്നുവര്‍ഷത്തോളം തളര്‍ന്നുകിടക്കുന്ന അച്ഛന്റെ നിഴലായി കൂടെ നിന്നു.

2015, 2016 കാലഘട്ടങ്ങളില്‍ ഒരു സിനിമ പോലും സുനില്‍ ഷെട്ടി ചെയ്തില്ല. എന്നാല്‍ 2017ല്‍ വീരപ്പ ഷെട്ടി അന്തരിച്ചു. അച്ഛന്റെ മരണം സുനില്‍ ഷെട്ടിയെ മാനസികമായി തളര്‍ത്തി. പിതാവിന്റെ മരണശേഷം വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് സുനില്‍ ഷെട്ടി അഭിനയിച്ചത്.

More in Actor

Trending

Recent

To Top