News
ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു; തലൈവര്‍ 171 പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍, വരുന്നത് രജനിയുടെ അവസാന ചിത്രം?
ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു; തലൈവര്‍ 171 പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍, വരുന്നത് രജനിയുടെ അവസാന ചിത്രം?
ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്‍ക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഈ ചിത്ത്രതില്‍ നിന്നും ലോകേഷ് പിന്മാറിയെന്നുള്ള വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വമ്പന്‍ വിജയമായി തീര്‍ന്ന ജയിലറിന്റെ വിജയത്തിളക്കത്തിന് പിന്നാലെ മറ്റൊരു രജനികാന്ത് ചിത്രത്തിന്റെ പ്രഖ്യാപനം കേട്ട ത്രില്ലിലാണ് ആരാധകര്‍.
തലൈവര്‍ 171 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മിക്കുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.
ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ ചിത്രം രജനികാന്തിന്റെ അഭിനയജീവിതത്തിലെ അവസാനചിത്രമായിരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലുള്‍പ്പെട്ട ചിത്രമായിരിക്കുമോ ഇതെന്നും ആരെല്ലാമായിരിക്കും തലൈവര്‍ 171ലെ മറ്റുതാരങ്ങളെന്നുമുള്ള ചര്‍ച്ചയിലാണ് സംവിധായകന്റെയും സൂപ്പര്‍താരത്തിന്റെയും ആരാധകര്‍ ഇപ്പോള്‍.
അതേസമയം ലോകേഷും രജനിയും പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി സംവിധാനം ചെയ്ത ലിയോ എന്ന ചിത്രം അടുത്തമാസം റിലീസിനൊരുങ്ങുകയാണ്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ജയ് ഭീം സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അടുത്തതായി നായകനാവുന്നത്.