Malayalam
മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഒപ്പം നില്‍ക്കുന്നതാണോ, അതോ ഓപ്പോസിറ്റ് നില്‍ക്കുന്നതാണോ ഇഷ്ടം ; പൃഥ്വിരാജ് ചിത്രം വേണ്ടന്ന് വച്ച സുമേഷ് മൂറിന്റെ ആഗ്രഹം !
മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഒപ്പം നില്‍ക്കുന്നതാണോ, അതോ ഓപ്പോസിറ്റ് നില്‍ക്കുന്നതാണോ ഇഷ്ടം ; പൃഥ്വിരാജ് ചിത്രം വേണ്ടന്ന് വച്ച സുമേഷ് മൂറിന്റെ ആഗ്രഹം !
കള എന്ന ചിത്രത്തിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടന്‍ സുമേഷ് മൂര്‍. രോഹിത് വിഎസ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ തോമസിനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ സുമേഷ് പതിനെട്ടാം പടി എന്ന സിനിമയിൽ അമ്പൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുളള സുമേഷ് മൂറിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായ വേഷമാണ് കളയിലേത്. തിയ്യേറ്റര്‍ റിലീസിനേക്കാള്‍ ഒടിടിയില്‍ എത്തിയ ശേഷമാണ് കള സിനിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് മുന്‍പരിചയമില്ലാത്ത കഥ പറച്ചിലും അവതരണ ശൈലിയും കൊണ്ട് വേറിട്ട് നിൽക്കുന്ന ടോവിനോ ചിത്രമാണ് കള. രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഷാജികൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും തനിക്കു ക്ഷണമുണ്ടായിരുന്നതായി മൂർ പറഞ്ഞിരുന്നു. എന്നാൽ, നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമായിരുന്നു അത്. കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ ഇല്ലാത്തതുകൊണ്ട് ആ വേഷം വേണ്ടെന്നുവക്കുകയായിരുന്നു എന്നാണ് മൂർ പറഞ്ഞത് . നല്ല കഥാപാത്രങ്ങൾ വരുന്നത് വരെ കാത്തിരിക്കുമെന്നും അതുവരെ ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ഒരു അഭിമുഖത്തിൽ മൂർ പറഞ്ഞിരുന്നു.
അതേസമയം ലാലേട്ടന്‌റെയും മമ്മൂക്കയുടെയും കൂടെ അവസരം കിട്ടുകയാണെങ്കില്‍ ഏത് കഥാപാത്രം ചെയ്യാനായിരിക്കും ഇഷ്ടം എന്ന ചോദ്യത്തിന് സുമേഷ് മൂര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഒപ്പം നില്‍ക്കുന്നതാണോ, അതോ ഓപ്പോസിറ്റ് നില്‍ക്കുന്നതാണോ ഇഷ്ടം എന്നാണ് മൂറിനോട് ചോദിച്ചത്. ഇതിന് മറുപടിയായി ‘അയ്യപ്പന്‌റെ ജനനം ഇല്ലെ, ശിവനും മഹാവിഷ്ണുവിന്‌റെ മോഹിനിയും സംഗമിച്ചിട്ട്. അത് പോലെ മമ്മൂക്കയുടേം ലാലേട്ടന്‌റെം മോനായിട്ട് ഞാന്‍ ജനിച്ചോട്ടെ’ എന്ന് ചിരിയോടെ സുമേഷ് മൂര്‍ പറഞ്ഞു.
അല്ലാതെ ഞാന്‍ എന്ത് പറയാനാ. എനിക്ക് അവരുടെ കൂടെ എന്ത് കിട്ടിയാലും ഇഷ്ടമാണ്. മമ്മൂക്കയുടെയും ലാലേട്ടന്‌റെയും കൂടെ എന്ത് റോള്‍ കിട്ടിയാലും താന്‍ അഭിനയിക്കുമെന്ന് നടന്‍ പറഞ്ഞു’. കള കണ്ടിട്ട് ഇന്‍ഡസ്ട്രിയിലുളള ആളുകള്‍ എല്ലാം വിളിച്ചിരുന്നാ എന്ന ചോദ്യത്തിന് അങ്ങനെ അധികം ആരും വിളിച്ചിട്ടില്ലെന്ന് മൂര്‍ പറഞ്ഞു.
‘സുഹൃത്തും നടനുമായ അക്ഷയ് രാധാകൃഷ്ണന്‍ വിളിച്ചു. പിന്നെ ആസിഫ് ഇക്ക ഇന്‍സ്റ്റയില്‍ ഒരു വോയിസ് നോട്ട് അയച്ചു. അതിന് ഞാന്‍ റിപ്‌ളൈ കൊടുത്തു. ഞാന്‍ അത്രയും ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. സംവിധായകരില്‍ ഒന്നോ രണ്ടോ പേര് വിളിച്ചിട്ടുണ്ട്’, അഭിമുഖത്തില്‍ സുമേഷ് മൂര്‍ പറഞ്ഞു.
about sumesh moor
