Malayalam
ഭാവിയില്‍ സന്യാസിയാകുമെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്; ഇന്ന് അദ്ദേഹത്തിന്റെ മകന് സന്യാസിയെ പോലെയായി; സംവിധായകന് ആര് സുകുമാരന്‍
ഭാവിയില്‍ സന്യാസിയാകുമെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്; ഇന്ന് അദ്ദേഹത്തിന്റെ മകന് സന്യാസിയെ പോലെയായി; സംവിധായകന് ആര് സുകുമാരന്‍
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. 1978 ല്‍ വെളളിത്തിരയില്‍ എത്തിയ മോഹന്‍ ലാല്‍ വൃത്യസ്തമായ 350 ല്‍ പരം കഥാപാത്രങ്ങളില്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് എന്ന വില്ലനില്‍ നിന്ന് ബിഗ് ബ്രദറിലെ സച്ചിദാനന്ദനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്. മോഹന്‍ലാല്‍ ജീവന് നല്കിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. കീരടവും, ദേവാസുരവും, സ്ഫടികവും, ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന് ആര് സുകുമാരന്‍ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധനേടുന്നത്. പാദമുദ്രയുടെ ഷൂട്ടിങ് സമയത്ത് താനൊരു സന്യാസി ആകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്ന് സുകുമാരന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ആര് സുകുമാരന്‍ ഇതേ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘പദമുദ്രയുടെ സമയത്ത് ഒരു മൊട്ടക്കുന്നില്‍ ഷൂട്ട് ഉണ്ടായിരുന്നു. മരങ്ങളൊന്നുമില്ലാത്ത ഇടമാണ്. രാത്രിയിലാണ് ഷൂട്ടിങ്. നല്ല നിലാവൊക്കെയുണ്ട്. ഷൂട്ടിങ്ങിനുള്ള സജ്ജീകരണങ്ങളൊക്കെ ചെയ്യുന്നതിനിടയില്‍ ലാല്‍ അവിടെ മണ്ണില്‍ തന്നെ ഒന്ന് കിടന്നു. ലാലേ ഭാവിയില്‍ ലാല്‍ ഒരു സന്യാസിയെ പോലെ ആകുമെന്ന് ഞാന്‍ പറഞ്ഞു. ഇന്ന് അയാളുടെ മോന് (പ്രണവ് മോഹന്‍ലാല്‍) ഒരു സന്യാസിയെ പോലെയാണ്. ലാലും അന്നത് പറഞ്ഞു, സന്യാസിയാകുമെന്ന്. ഞാന്‍ ചിരിച്ചു. സാര്‍ ചിരിക്കണ്ട ഞാന്‍ സന്യാസിയാകുമെന്ന് വീണ്ടും പറഞ്ഞു’,
‘പ്രായം ഇത്രയേ ആയിട്ടുള്ളുവല്ലോ, അയാള്‍ക്ക് ഇനിയും സന്യാസി ആകാമല്ലോ. മറ്റു നടന്മാര്ക്കൊന്നുമില്ലാത്ത, അയാള്‍ക്കുള്ള പ്രത്യേകത എന്തെന്നാല്‍, അയാള്‍ ഒരു കഥാപാത്രമായി അങ്ങ് മാറും. പിന്നെ കാണുന്നത് ലാലല്ല. അതിലേക്ക് അങ്ങ് ചേരും. അത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ടാതെ ചെയ്യൂ. അതിനപ്പുറം ചെയ്യില്ല’, ആര് സുകുമാരന്‍ പറഞ്ഞു.
മോഹന്‍ലാല്‍ മരംചുറ്റി പ്രേമങ്ങളോ, പാട്ടോ ഡാന്‍സോ ചെയ്യേണ്ട കാര്യമില്ല ക്ലാസ്സിക് സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു. ‘ഇയാള്‍ ക്ലാസിക് സിനിമകള്‍ മാത്രം ചെയ്താല്‍ മതി. ആയിരം പടങ്ങള്‍ ചെയ്തു എന്ന് പറയുന്നത് കൊണ്ടൊന്നും കാര്യമില്ല. അതൊക്കെ ചെയ്യാന്‍ ഇപ്പോള്‍ വേറെ പിള്ളേര് ഒക്കെ ഉണ്ടല്ലോ. ഇവര്‍ക്കൊന്നും വലിയ ചാന്‍സ് ഇല്ലല്ലോ. മോഹന്‍ലാല്‍ അടിച്ചുപൊളി സിനിമകള്‍ ചെയ്യുന്നതിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അതില്‍ എനിക്ക് മനഃപ്രയാസമുണ്ട്’, അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന് അഭിനയത്തോടുള്ള പാഷനെ കുറിച്ച് വാചാലനായ അദ്ദേഹം വിവാഹത്തിന്റെ തലേന്ന് വന്ന് മോഹന്‍ലാല്‍ ഷൂട്ട് തീര്‍ത്തതിനെ കുറിച്ചും വാചാലനായി. ‘കാവടിയാട്ടം സീന്‍ മാത്രമാണ് എടുക്കാനുണ്ടായിരുന്നത്. അത് പിന്നീട് എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് തീര്‍ക്കാമെന്നായിരുന്നു ലാലിന്. ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ ലാല്‍ തന്നെ ജയിച്ചു. തുടര്‍ന്ന് കല്യാണത്തിന്റെ തലേന്ന് വന്ന് അത് ഷൂട്ട് ചെയ്തു. അത് കാണാന്‍ അന്ന് മമ്മൂട്ടിയൊക്കെ വന്നിരുന്നു. ലാലിന്റെ ഡെഡിക്കേഷന് അതാണ്’, എന്നും ആര് കുമാരന് പറഞ്ഞു.
അതേസമയം, പാതമുദ്ര എന്ന സിനിമയിലേയ്ക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഒരു സിനിമയുണ്ട്, ലാല്‍ ചെയ്താലേ ശരിയാകൂ. മറ്റാരുടെയും റെക്കമെന്‍ഡേഷന്‍ ഇല്ലാതെ വന്നത് എനിക്ക് അത്രയും വിശ്വാസമുള്ളത് കൊണ്ടാണ്. ലാല്‍ ചെയ്യണം എന്ന് പറഞ്ഞു. എന്നെകൊണ്ട് പറ്റില്ല. എനിക്ക് ഒരുപാട് പടങ്ങള്‍ ചെയ്യാനുണ്ട് എന്നായിരുന്നു മറുപടി’,
‘എന്റെ കഥ കേട്ടാല്‍ ലാല്‍ ഡേറ്റ് തരുമെന്ന് ഞാന്‍ പറഞ്ഞു. ലാല്‍ കുനിഞ് ഇരിക്കുകയാണ്. മുഖത്ത് പോലും നോക്കുന്നില്ല. എന്താണ് കഥയെന്ന് ചോദിച്ചു. ഒരു ജാര പുത്രന്റെ ആത്മസംഘര്‍ഷത്തിന്റെ കഥയാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി. നാളെ എന്നെ വന്നൊന്ന് കാണൂ എന്ന് പറഞ്ഞു. കഥ ഇഷ്ടപ്പെട്ടു. ഡേറ്റ് കൊടുത്തവരോട് സംസാരിച്ചിട്ട് നാളെ പറയാമെന്ന് പറഞ്ഞു. പിറ്റേന്ന് ഷൂട്ടിങ് സ്ഥലത്ത് ചെന്നു. ദൂരെ നിന്ന് എന്നെ കണ്ട് അയാള്‍ ഓടി എന്റെയടുത്തേക്ക് വന്നു.
സാര്‍ ആരും ഡേറ്റ് മാറ്റാന്‍ തയ്യാറല്ല. എനിക്ക് മൂന്ന് മാസം സമയം നല്‍കാമോ, അതിനു ശേഷം നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് പോന്നു’. അതിനിടെ ഇദ്ദേഹത്തിന് ബാക്ക് പെയിന്‍ വന്ന് ചികിത്സയ്ക്കെല്ലാം പോയി. അതെല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും സ്ക്രിപ്റ്റും, ലൊക്കേഷനും എല്ലാം തയ്യാറായി. പെട്ടെന്ന് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കില്‍ സമയം കിട്ടില്ലായിരുന്നു. അത് ഗുണമായി, അങ്ങനെ അയാളെ വെച്ച് പടം ചെയ്യുകയായിരുന്നു’, ആര് സുകുമാരന്‍ പറഞ്ഞു.
