Connect with us

വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണ്; കുട്ടിക്കുറുമ്പിയുടെ ‘ടാറ്റൂ’വുമായി സുജാത മോഹന്‍

Malayalam

വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണ്; കുട്ടിക്കുറുമ്പിയുടെ ‘ടാറ്റൂ’വുമായി സുജാത മോഹന്‍

വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണ്; കുട്ടിക്കുറുമ്പിയുടെ ‘ടാറ്റൂ’വുമായി സുജാത മോഹന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ, മലയാളികളുടെ സ്വന്തം ഗായികയാണ് സുജാത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സുജാത പങ്കുവെച്ച ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

മകള്‍ ശ്വേത മോഹന്റെ മകള്‍ ശ്രേഷ്ഠയുടെ കുട്ടിക്കുറുമ്പുകളാണ് സുജാത പങ്കുവച്ചത്. ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്.

കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ജനലില്‍ വലിഞ്ഞു തയറുന്ന ശ്രേഷ്ഠയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വെക്കേഷന്‍ വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതാണോ ശ്രേഷ്ഠ ഭാഷ എന്നാണ് പലരുടേയും ചോദ്യം. വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണെന്നും പറയുന്നവരുണ്ട്.

പേരക്കുട്ടിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സുജാത പങ്കുവയ്ക്കുന്നത് പതിവാണ്. സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്റെയും അശ്വിന്റെയും മകളാണ് ശ്രേഷ്ഠ.

Continue Reading
You may also like...

More in Malayalam

Trending