പൊതുവേ സിനിമകള്‍ റിലീസായി കഴിഞ്ഞാല്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ട്രെന്റായി മാറാറുണ്ട്. ഉദാഹരണം, ചാര്‍ളി സിനിമയോടെ തരംഗമായ മൂക്കൂത്തി, ആട് സിനിമയിലെ മള്‍ട്ടി കളര്‍ മുണ്ടുകള്‍ ഇങ്ങനെ നിരവധിയുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയതായി ഒരു പാദസരമാണ് ട്രെന്റായി മാറിയിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തില്‍ അതിഥി റാവു ഹൈദരി അണിഞ്ഞ പാദസരമാണ് കൊലുസ് പ്രേമികളുടെ മനസു കവര്‍ന്നിരിക്കുന്നത്. സില്‍വറിനൊപ്പമുള്ള പച്ചയും പിങ്കും കല്ലുകളാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവും ‘സൂഫിയും സുജാതയും’ പാദസരങ്ങള്‍ ട്രെന്റാവുന്നതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിമനോഹരമായ സംഗീതവും കാഴ്ചകളുമാണ് സൂഫിയും സുജാതയും പങ്കുവയ്ക്കുന്നത്. ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...