News
സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടി, അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല; സുധീറിന്റെ പ്രസ്താവന വിവാദത്തില്‍
സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടി, അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല; സുധീറിന്റെ പ്രസ്താവന വിവാദത്തില്‍
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണെന്നും സ്ത്രീകള്‍ക്ക് പരസ്പരം കുശുമ്പാണെന്നും ആണ് സുധീര്‍ സുകുമാരന്‍ പറയുന്നത്.
‘ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണ്. പെണ്ണുങ്ങളെയും കാണിക്കും, ഒരുപരിധി വരെ. പക്ഷേ ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ. നന്നായിട്ടുണ്ടെന്ന് പറയുമ്പോഴും ഉള്ളിന്റെയുള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്. രണ്ട് മല എന്നുള്ള പഴഞ്ചൊല്ലുണ്ട്. അതിവിടെ പറയുന്നില്ല.
ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷേ ആണിന് ഇഷ്ടമാണ്. എന്നെപ്പോലുള്ള വായ്നോക്കികള് അതുനോക്കും, ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല. ഓ ആ സുധീര്‍ ഉണ്ടല്ലോ എന്ത് വായിനോക്കിയാണെന്ന് ആള്ക്കാര് പറയും.’ എന്നും നടന് പറഞ്ഞു.
നടന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്ത് വന്നത്. അഭിമുഖം കുറച്ചു പിന്നിട്ടപ്പോള്‍ തനിസ്വരൂപം പുറത്തുവന്നുവെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
അതേസമയം തനിക്ക് ഹിന്ദിക്കാരുടെ രൂപമുള്ളതുകൊണ്ട് നാടന്‍ കഥാപാത്രങ്ങള്‍ തരാന്‍ ആളുകള്‍ക്ക് മടിയാണെന്നും നടന് പറഞ്ഞു. ‘എനിക്ക് പുറത്തിറങ്ങി നടക്കാം. ആരും തിരിച്ചറിയാറില്ല. ഇയാളെ എവിടെയോ കണ്ട് പരിചയമുണ്ടെന്നല്ലാതെ, ആരാണെന്നറിയത്തില്ല എന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.
