Connect with us

ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്; പ്ലംബിംഗ് ജോലി ചെയ്യുന്ന വീഡിയോയുമായി നടൻ സുധീർ

Actor

ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്; പ്ലംബിംഗ് ജോലി ചെയ്യുന്ന വീഡിയോയുമായി നടൻ സുധീർ

ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്; പ്ലംബിംഗ് ജോലി ചെയ്യുന്ന വീഡിയോയുമായി നടൻ സുധീർ

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടനാണ് സുധീർ സുകുമാരൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട് നടന്ന താരം ഏറെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിലാണ് സിനിമയിൽ സജീവമാകുന്നത്. അടുത്തിടെയാണ് കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും നടൻ തിരിച്ചുവന്നത്.

ഇപ്പോൾ സുധീർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. താൻ പ്ലംബിംഗ് ജോലി ചെയ്യുന്ന വീഡിയോ ആണ് സുധീർ പങ്കുവെച്ചത്.സിനിമയിൽ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഓരോന്നായി ചെയ്തു നോക്കുന്നു.. ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ് എന്ന കുറിപ്പോടെയാണ് സുധീർ വീഡിയോ പങ്കുവെച്ചത്. താരത്തിന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ഒരു ബുദ്ധിമുട്ട് ഇല്ലാതെ ആരെയും വെറുപ്പിക്കാതെ സ്വന്തമായി പഠിച്ച ജോലി ചെയുന്നത് ഒരു സന്തോഷം തന്നെ ആണ്….അതിനു പുറമെ ഒരു മടിയും കൂടാതെ എന്നെ പോലെ ഉള്ളവർക്കു മറുപടി തരുന്നതും, സിനിമയിൽ വില്ലൻ ഒക്കെ ആണെങ്കിലും ജീവിതത്തിൽ നല്ല ഒരു റിയൽ ഹീറോ ആണ്.

കാൻസറിനെ അതിജീവിച്ച വ്യക്തിയാണ് സുധീർ. 2021 ലാണ് താരത്തിന് കാൻസർ സ്ഥിരീകരിച്ചത്. ആത്മവിശ്വാസമാണ് കാൻസറിൽ നിന്ന് തന്നെ അതിജീവിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഡോക്ടർമാരുടെ നല്ല വാക്കുകൾ മരുന്നിനെക്കാൾ ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. നല്ല വാക്ക് തരുന്ന ആത്മവിശ്വാസത്തിലാണ് അതിജീവനം. കൃത്യമായ വ്യായാമം ചെയ്തിരുന്ന, ആരോഗ്യം നോക്കിയിരുന്ന തനിക്ക് കാൻസർ വന്നു. എല്ലാവരും ആരോഗ്യം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു..

തന്നെ ക്യാൻസർ രോഗം പിടികൂടിയതിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുധീർ പറഞ്ഞത്. സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണം ക്യാൻസറിന്റെ രൂപത്തിൽ എത്തുകയായിരുന്നു. ഡ്രാക്കുള സിനിമയിൽ അഭിനയിച്ചത് മുതലാണ് ബോഡി ബിൽഡിങ്ങിലേയ്ക്ക് സുധീർ തിരിയുന്നത്. അതൊരു പാഷനായി മാറിയതോടെ പലർക്കും പ്രചോദനമായി. എന്നാൽ പ്രതീക്ഷിക്കാത്ത സമയത്താണ് ജീവിതത്തിന്റെ താളം തെറ്റുന്നത്. തുടരെ കഴിച്ച ആഹാരത്തിലൂടെ കാൻസർ വന്നു. ശസ്ത്രക്രിയ നടത്തികുടലിന്റെ ഒരുഭാഗം മുറിച്ചു മാറ്റി. സ്റ്റിച്ചും എടുത്തു. എല്ലാം വിധിയ്ക്ക് വിട്ട് കൊടുത്തിരിക്കുകയാണ് താൻ എന്നും നടൻ പറഞ്ഞിരുന്നു.

അതേസമയം, ഞാൻ വയ്യാതിരുന്നപ്പോൾ, കാൻസർ ആണെന്ന് തുറന്നു പറഞ്ഞ സമയത്ത്. ഞാൻ തിരിച്ചുവരും, നിങ്ങളുടെ പ്രാർഥന വേണമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചപ്പോൾ, ‘നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’ എന്നായിരുന്നു കമന്റ്. ഇതൊക്കെ കേൾക്കുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? തെറ്റു ചെയ്യാതെയാണ് ഇങ്ങനെ കേൾക്കേണ്ടി വരുന്നത്, എന്ന് സുധീർ പറഞ്ഞിരുന്നു.

ഇന്നും ഞാനൊരു പോസ്റ്റ് ഇട്ടാൽ ഒരു ശതമാനം ആളുകൾ നെഗറ്റീവുമായി എത്തും. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം തെളിയിക്കാൻ പറ്റും. അതിനുള്ള തെളിവും എന്റെ കയ്യിലുണ്ട്. പക്ഷേ ഞാൻ അതൊക്കെ പുറത്തുവിട്ടാൽ നശിക്കാൻ പോകുന്നത് ഒരു സ്ത്രീയുടെ ജീവിതമാണ്. ഈ സമയത്ത് ഞാനവരെ തേച്ചൊട്ടിച്ച് ആ ഒരു ശാപം കൂടി എനിക്കു വേണ്ട. പക്ഷേ വെല്ലുവിളിച്ചാൽ ചിലപ്പോൾ ചെയ്തുപോകും. എനിക്ക് സിനിമയിൽ ആരും ശത്രുക്കളില്ല. അതെന്നെ മനഃപൂർവം ടാർഗറ്റ് ചെയ്തതാണ്. ഇതിനുശേഷം ഉള്ളിന്റെ ഉള്ളിൽ പലരും ശത്രുക്കളായി എന്നുമാണ് സുധീർ പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top