Social Media
ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ?വൈറലായി ചിത്രം!
ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ?വൈറലായി ചിത്രം!
By
ഈ സുന്ദരിയെ മനസ്സിലായോ വളരെ ഏറെ പരിചയമുള്ള ആളാണ് ഈ ചിത്രത്തിലുള്ളത്.ഒരുപിടി മലയാളം ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരം.ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് ഈ സുന്ദരിയെ കുറിച്ചാണ്.താരത്തിൻറെ ചിത്രങ്ങളും എല്ലാം തന്നെ പെട്ടന്നണിപ്പോൾ വൈറലാകുന്നത്.ഒരുപാട് പേര് ചോദ്യവുമായി എത്തിയിട്ടുമുണ്ട്.മഞ്ഞസാരിയും പിങ്ക് ബ്ലൗസും സ്വർണാഭരണങ്ങളും അണിഞ്ഞ് കിടിലൻ ആറ്റിറ്റ്യൂഡുമായി നിൽക്കുന്ന ഒരു സുന്ദരി. ഇൻസ്റ്റഗ്രാമിലെ ഈ ‘സുന്ദരി’ യുടെ ചിത്രം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്.ആരാണീ സുന്ദരി എന്നല്ലേ? മുബൈ മലയാളിയും നടനുമായ സുദേവ് നായരാണ് തന്റെ പെൺവേഷത്തിലുള്ള ചിത്രം പങ്കുവച്ച് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ശരിക്കും സ്ത്രീയെ പോലെയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.
എം.ബി പത്മകുമാറിന്റെ ‘മൈ ലൈഫ് പാര്‍ട്നര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സുദേവ് നായരെ തേടിയെത്തി. പൃഥ്വിരാജ് നായകനായ ‘അനാർക്കലി’, ‘ഇസ്ര’ എന്ന ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിരുന്നു. നിവിൻ പോളി നായകനായ റോഷന് ആന്‍ഡ്രൂസ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’യില്‍ ഒരൊറ്റ സീനിൽ വന്ന് കയ്യടി നേടാനും സുദേവിന് ആയി. സ്വാതി തിരുനാളിന്റെ വേഷത്തിലാണ് സുദേവ് ചിത്രത്തിലെത്തിയത്. ‘അതിരൻ’ ആയിരുന്നു സുദേവിന്റെ മറ്റൊരു ചിത്രം. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും സുദേവ് അഭിനയിച്ചിട്ടുണ്ട്.
പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും അഭിനയത്തിന് പുറമെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചു മനസ്സിലാക്കിയതിനു ശേഷമാണ് സുദേവിന്റെ സിനിമാ അരങ്ങേറ്റം. പാലക്കാട്ടുകാരനായ വിജയകുമാറിന്റെയും പറവൂര്‍ സ്വദേശിനിയായ സുബദയുടെയും മകനായ സുദേവ് മുംബൈയില്‍ ആണ് ജനിച്ചുവളർന്നത്. ഡാൻസിലും ആയോധന കലകളിലുമെല്ലാം പ്രത്യേക പ്രാവിണ്യം നേടിയ സുദേവ് ഫിറ്റ്നസ് കാര്യങ്ങളിലും ഏറെ ശ്രദ്ധാലുവാണ്. ബോഡി ബിൽഡിംഗ്, ഫിറ്റ്നെസ്സ് ചിത്രങ്ങളും സുദേവ് ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
sudev narayanan new look
