Connect with us

മീ ടൂ വിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സുചിത്ര!

Malayalam

മീ ടൂ വിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സുചിത്ര!

മീ ടൂ വിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സുചിത്ര!

മലയാള സിനിമയിൽ ബാലതാരം മുതൽ വളരെ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ താരമാണ് നടി ചിത്ര.എല്ലാ സൂപ്പർ താരങ്ങളോടാപ്പാവും താരം അഭിനയിച്ചിട്ടുണ്ട്.വളരെ ഏറെ നല്ല നല്ല ചിത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്.അതൊക്കെ തന്നെയും വളരെ ഏറെ മുന്നിട്ടു നിന്ന കഥാപാത്രവുമാണ്.താരത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെയും ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതും.വിവാഹ ശേഷമാണ് താരം സിനിമയിൽ നിന്നും മാറി നിൽക്കുന്നത്.

എങ്കിൽ പോലും വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയാറുമുണ്ട്.ഇപ്പോഴിതാ താരം മീ ടു വിനെ കുറിച്ച് പറയാനായാണ് എത്തിയിരിക്കുന്നത്.മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ നായികയായി തിളങ്ങിയ നടിയാണ് സുചിത്ര. ബാലതാരമായി തുടങ്ങിയ നടി നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

വിവാഹശേഷം സിനിമ വിട്ട നടി അമേരിക്കയിലാണ് താമസിക്കുന്നത്. കേരളത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്ന് പറയുന്ന സുചിത്രം സിനിമാരംഗത്ത് നിന്ന് തനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തി.‘മീ ടൂ അനുഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് വലിയ സുരക്ഷിതത്വബോധവുമായിരുന്നു. നമ്മളെ സംരക്ഷിക്കാന്‍ അവര്‍ കൂടെ ഉണ്ടെന്ന വിശ്വാസം.

യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണ്.’‘ഉദ്ഘാടനത്തിനും മറ്റും പോകുമ്പോള്‍ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഭയം തോന്നിയിട്ടുള്ളത്. സിനിമയില്‍ നിന്നോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നോ ഇന്നുവരെ തിക്താനുഭവങ്ങളൊന്നും നേരിട്ടില്ല. ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്, പക്ഷേ അതാണ് സത്യം.’ വനിതയുമായുള്ള അഭിമുഖത്തില്‍ സുചിത്ര പറഞ്ഞു.

suchithra talk about me too

More in Malayalam

Trending

Recent

To Top