Connect with us

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ കരിയര്‍ ബെസ്റ്റായ താളവട്ടം പിറന്നിട്ട് 33 വര്‍ഷം!

Malayalam

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ കരിയര്‍ ബെസ്റ്റായ താളവട്ടം പിറന്നിട്ട് 33 വര്‍ഷം!

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ കരിയര്‍ ബെസ്റ്റായ താളവട്ടം പിറന്നിട്ട് 33 വര്‍ഷം!

മലയാള സിനിമയിൽ ഇന്നുവരെ ഇങ്ങനെ ഒരു ചിത്രം ആരും ചെയിതു കാണില്ല മോഹൻലാലിൻറെ എന്നത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വളരെ ഏറെ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് താളവട്ടം എന്ന ചിത്രം.മലയാള സിനിമയുടെ എന്നത്തേയും മികച്ച കൂട്ടാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട്.ഈ കൂട്ടുകെട്ടിൽ എന്നും മികച്ച ചിത്രങ്ങൾ മാത്രമാണ് പിറന്നിട്ടുള്ളത് അതിൽ വളരെ ഏറെ ശ്രദ്ധേയമായതും ഒപ്പം തന്നെ ഇവരുടെ സിനിമ ജീവിതം തന്നെ മാറ്റി മറിച്ചതും ഈ ചിത്രം തന്നെയായിരുന്നു.മലയാള സിനിമയുടെ നടന്ന വിസ്മയമായി മാറിയ മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ച് എത്രത്തോളം പറഞ്ഞാലും തീരില്ല. വാക്കുകളാൽ നിർവചിക്കാൻ കഴിയാത്ത ഒരാളാണ് മോഹൻലാൽ.താരരാജാവ് മോഹൻലാലിൻറെ വിസ്മയിപ്പിക്കുന്ന അഭിനയം ഇന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് താളവട്ടം. റിലീസ് ചെയ്ത് 33 വര്‍ഷം പിന്നിടുമ്പോഴും പ്രേക്ഷക മനസ്സിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമ. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രം തന്നെയാണ് ഇതും.

1986 ഒക്ടോബര്‍ 9നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ സിനിമ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. 20 ലക്ഷമായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. 150 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച സിനിമ ആ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസിങ് ചിത്രം കൂടിയായി മാറുകയായിരുന്നു ഇത്. 2005 ല്‍ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, ലിസി തുടങ്ങിയവരുടെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു താളവട്ടം. ചിത്രത്തിലെ ഗാനരംഗങ്ങളും തമാശയുമൊക്കെയായി സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്.

തിരനോട്ടമെന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ സിനിമ ഇന്നും വെളിച്ചം കാണാതെ പെട്ടിയിലണെങ്കിലും അഭിനേതാവ് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറുകയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായാണ് അദ്ദേഹം ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു ഈ താരം. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് വിനോദ്. വട്ടനായാണ് എത്തിയതെങ്കിലും ഫ്‌ളാഷ് ബാക്കിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നായകന്റെ മറ്റൊരു മുഖമാണ് പ്രിയദര്‍ശന്‍ കാണിച്ചത്.

മോഹന്‍ലാല്‍ വിനോദായി വിസ്മയിപ്പിച്ചപ്പോള്‍ സാവിത്രിയായി കാര്‍ത്തികയും അനിതയായി ലിസിയുമായിരുന്നു എത്തിയത്. കാമുകിയായ അനിതയുടെ അപ്രതീക്ഷിത മരണത്തെത്തുടര്‍ന്നാണ് വിനോദിന്റെ മാനസികനില തെറ്റിയത്. ഗാനമേളയ്ക്കിടയില്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു അനിത. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സ്വഭാവിക ജീവിതത്തിലേക്ക് വിനോദ് മടങ്ങിയെത്തുന്നത്. തന്‍രെ മകളും ഡോക്ടറുമായ കാര്‍ത്തികയുമായി പ്രണയത്തിലാണ് വിനോദെന്ന് മനസ്സിലാക്കി ഡോക്ടര്‍ രവീന്ദ്രന്‍ വിനോദിനെ കൊല്ലാന്‍ തീരുമാനിക്കുകയും അതേക്കുറിച്ച് മനസ്സിലാക്കിയ മകള്‍ ഭ്രാന്തിയാവുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

മുകേഷ്, നെടുമുടി വേണു, സോമന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി, കെപിഎസി ലളിത, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മണിയന്‍പിള്ള രാജു, ശങ്കരാടി തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു. ഭ്രാന്താശുപത്രിയിലെ പല രംഗങ്ങളും തിയേറ്ററുകളെ കുടുകുടാ ചിരിപ്പിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു പ്രധാന ഹൈലൈറ്റ്. കളഭം ചാര്‍ത്തും, കൂട്ടില്‍ നിന്നും, പൊന്‍വീണേ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

പ്രിയദര്‍ശനായിരുന്നു താളവട്ടത്തിന് കഥയും തിരക്കഥയും ഒരുക്കിയത്. അമേരിക്കന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്. മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുവരും ഒരുമിച്ചുള്ള സിനിമകളിലെല്ലാം ആ കെമിസ്ട്രി കൃത്യമായി കാണാറുമുണ്ട്. ഇവരുടെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറുകയായിരുന്നു താളവട്ടം. താളവട്ടം റിലീസ് 33 വര്‍ഷം പിന്നിടുമ്പോള്‍ മരക്കാറിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ഇരുവരും.

33 years of thalavattam movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top