Connect with us

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന്‍ പരേഷ് റാവല്‍

News

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന്‍ പരേഷ് റാവല്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന്‍ പരേഷ് റാവല്‍

വോട്ട് ചെയ്യാത്തവര്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. ഗവണ്‍മെന്റ് അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നെല്ലാം നിങ്ങള്‍ പറയും പക്ഷേ ഇന്ന് നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളാണ് അതിന് ഉത്തരവാദി.

അല്ലാതെ ഗവണ്‍മെന്റല്ല. വോട്ട് ചെയ്യാത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണം. ഒന്നെങ്കില്‍ അവരുടെ ടാക്‌സ് കൂട്ടണം. എന്തെങ്കിലും ശിക്ഷ അവര്‍ക്ക് നല്‍കണം. പരേഷ് റാവല്‍ പറഞ്ഞു.

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും എത്തിയിരുന്നു. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. മുംബൈയിലെ പോളിംഗ് ബൂത്തിലെത്തിയാണ് താരങ്ങള്‍ വോട്ട് ചെയ്തത്.

ബോളിവുഡ് താരം ഷാഹിദ് കപൂറും തന്റെ തിരക്കുകള്‍ മാറ്റിവച്ച് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും ഓരോ വോട്ടും പ്രധാനമാണെന്നും ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിരലില്‍ മഷി പുരട്ടിയ ചിത്രവും ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അക്ഷയ് കുമാര്‍, സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നീ താരങ്ങളും അതത് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. 8.95 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മുംബൈയിലെ ആറ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് അഞ്ചാംഘട്ടമായി നടക്കുന്നത്. മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെന്‍ട്രല്‍, ധൂലെ, ദിന്‍ഡോരി, നാസിക്, കല്യാണ്, പാല്‍ഘര്‍, ഭിവണ്ടി, താനെ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

More in News

Trending