Social Media
മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ ഹിറ്റായ സുചിത്രയുടെ ആ ഫോട്ടോ !
മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ ഹിറ്റായ സുചിത്രയുടെ ആ ഫോട്ടോ !
By
സമൂഹ മാധ്യമങ്ങൾ സജീവമായതോടെ എന്തും എത്രയും വേഗം ആളുകളിലേക്ക് എത്തുകയാണ് . താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ വേഗം തന്നെ ഇങ്ങനെ ആളുകളിലേക്ക് എത്തും .
ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത് പഴയ കാല നടി സുചിത്രയുടെ ചിത്രമാണ് . പഴയതിലും സുന്ദരിയായി ഇരിക്കുന്ന സുചിത്ര അന്നും ഇന്നും മലയാളികൾക്ക് ഒരുപോലെ പ്രിയങ്കരിയാണ് .
ഇൻസ്റ്റാഗ്രാമിൽ സജീവമായ സുചിത്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ തരംഗം. തൂവെള്ള കോട്ടൺ സാരിയിൽ ബ്ലാക്ക് മെറ്റൽ മാലയും കമ്മലുമായി അതീവ മനോഹാരിയായി നിൽക്കുന്ന സുചിത്രയുടെ ഫോട്ടോ ഇതിനോടകം ഇന്റർനെറ്റിൽ സജീവമായി കഴിഞ്ഞു . ഇൻസ്റ്റാഗ്രാമിൽ പല സിനിമ പേജുകളും സിനിമ പ്രേമികളും ഇതിനോടകം ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു . ഇൻസ്റ്റാഗ്രാം തുറന്നാൽ തന്നെ ഏറ്റവുമധികം കാണുന്നതും ഈ ചിത്രമാണ് .
കാശ്മീരം, മക്കൾ മാഹാത്മ്യം , രാക്ഷസ രാജാവ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട സുചിത്ര ഇപ്പോൾ വിവാഹ ശേഷം ഭർത്താവിനും കുടുംബത്തിനുമൊപ്പം അമേരിക്കയിലാണ് താമസം .
suchithra murali’s viral photo