Malayalam
ഒരു അമ്മ എന്ന നിലയില്‍ പ്രണവിന്റെ ആ തീരുമാനത്തോട് തനിക്ക് യോജിക്കാനാവില്ല; തുറന്ന് പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍
ഒരു അമ്മ എന്ന നിലയില്‍ പ്രണവിന്റെ ആ തീരുമാനത്തോട് തനിക്ക് യോജിക്കാനാവില്ല; തുറന്ന് പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ ലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് പ്രണവ് മോഹന്‍ലാല്‍. ഹൃദയം എന്ന സിനിമ മുതലാണ് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദം പ്രണവിന് ലഭ്യമായത്. ഇപ്പോള്‍ പ്രണവിന്റെ യാത്രകളെക്കുറിച്ച് ആണ് അമ്മയായ സുചിത്ര മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്.
മകന്റെ ചില യാത്രകള്‍ തന്നെ തൃപ്തിപ്പെടുത്തുന്നില്ല എന്നാണ് സുചിത്ര പറയുന്നത്. ലഭ്യമായ പല സൗകര്യങ്ങളും വേണ്ടെന്നുവച്ച് മകന് നടത്തുന്ന യാത്രകളാണ് തന്നെ വേദനിപ്പിക്കുന്നത്. പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരവും തോളില്‍ വച്ചുള്ള പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറല്‍ ആവാറുണ്ട്. വളരുന്നതിനനുസരിച്ച് യാത്രക്കളോടുള്ള അപ്പുവിന്റെ കമ്പം വര്‍ധിക്കുകയായിരുന്നു.
ഒരു സമയം പഠനത്തിനിടയില്‍ ആയിട്ട് അപ്പു ഒരു യാത്ര തുടങ്ങിയിരുന്നു. ബനാറസ് ഹമ്പി ഹിമാലയവും ജര്‍മനി ഇതൊക്കെ സ്ഥിരം യാത്രകള്‍ ആയി മാറിയിരുന്നു. കാറിലും വിമാനത്തിലും ഒക്കെ യാത്ര എളുപ്പം ആയിട്ടും ഒന്നും തന്നെ ഉപയോഗിക്കാതെ പുറത്തും ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് ഒക്കെയായി യാത്ര ചെയ്തു. സാധാരണ ലോഡ്ജുകളില്‍ താമസം. ഇതൊക്കെ എന്തിനെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു അമ്മയല്ലേ അങ്ങനെ തോന്നിയാല്‍ തെറ്റില്ലല്ലോ എന്നാണ് സുചിത്ര പറയുന്നത്.
സുചിത്രയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തകാലത്ത് ഒരു യാത്രയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രണവ് എത്തിയിരുന്നു. ഒരുപാട് ദൂരങ്ങള്‍ താണ്ടി വന്ന ഒരു ചിത്രമായിരുന്നു പ്രണവ് പങ്കുവെച്ചിരുന്നത്. ഒരു വലിയ പാറയിലൂടെ മുകളിലേക്ക് കയറുന്ന ഈ ചിത്രം നിമിഷനേരം കൊണ്ട് ആണ് സോഷ്യല്‍ മാധ്യമങ്ങളിലെല്ലാം വൈറല്‍ ആയി മാറിയത്.
