News
സുചിത്രയ്ക്ക് പെട്ടെന്ന് എന്ത് പറ്റി, മോഹൻലാലിന്റെ വാക്കുകൾ വൈറലായതോടെ ആശങ്കയിലായി ആരാധകർ!
സുചിത്രയ്ക്ക് പെട്ടെന്ന് എന്ത് പറ്റി, മോഹൻലാലിന്റെ വാക്കുകൾ വൈറലായതോടെ ആശങ്കയിലായി ആരാധകർ!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. അദ്ദേഹത്തിനോടുള്ളത് പോലെ തന്നെ പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ കുടുംബത്തോടും ഏറെ ഇഷ്ടമാണ്. ഇവരുടെയെല്ലാം വിശേഷങ്ങൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പലപ്പോഴും മോഹൻലാലിന്റെയും അദ്ദേഹത്തിൻഫെ പത്നി സുചിത്രയുടെയും ചിത്രങ്ങൾ വൈറലായി മാറാറുമുണ്ട്. കഴിഞ്‍ ദിവസം മാധ്യമങ്ങളോട് ഹേമ കമ്മിറ്റി വിവാദത്തിൽ വിശദീകരണം നൽകുന്നതിനിടെ സുചിത്രയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്നാന്നും സർജറിയ്ക്ക് വിധേയയായി എന്നും മോഹൻലാൽ പറഞ്ഞിരുന്നത്.
തന്റെ സ്വകാര്യമായ ആവശ്യങ്ങളുടെ തിരക്കുകളുമായി ബന്ധപ്പെട്ട് ഇതുവരെയും താൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല ഭാര്യയ്ക്ക് ഒരു സർജറി വേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ ഭാര്യയുടെ സർജറി യുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്ക് ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ അമ്മയുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ പോലും സുചിത്രയെ ആരോഗ്യവതി ആയിട്ടാണല്ലോ കാണപ്പെട്ടത് എന്നാണ് ആരാധകർ പറയുന്നത്.
അമ്മയെ അടുത്തിടെ വരെയും കൂടെ നിന്നു പരിചരിച്ചത് സുചിത്ര ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സുചിത്രക്ക് മുൻപും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുറച്ച് നാളുകൾക്ക് മുന്നേ മോഹൻലാലും കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു.
ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞെത്തിയ അദ്ദേഹത്തിന് കടുത്ത ശ്വാസ തടസ്സവും പനിയും ഉണ്ടായതിനെ തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ആ സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. പൂർണമായും ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്നാണ് അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചത്.
1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.
ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.
സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്നാണ് സുരേഷ് ബാലാജി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപ് ജാതകം നോക്കിയപ്പോൾ അത് ചേരില്ലായിരുന്നു എന്നായിരുന്നു എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.
പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്. തിക്കുരിശ്ശിയായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ വില്ലനായി കാണാൻ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു.
വില്ലനായി എത്തിയപ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. എന്നാൽ അഭിനേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.
