Malayalam
ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടൻ ജീവിതത്തില്‍ ഏറ്റവും മോശം നടൻ; മോഹൻലാലിനെക്കുറിച്ച് ഭാര്യ സുചിത്ര!
ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടൻ ജീവിതത്തില്‍ ഏറ്റവും മോശം നടൻ; മോഹൻലാലിനെക്കുറിച്ച് ഭാര്യ സുചിത്ര!
മലയാളികളുടെ പ്രിയപ്പെട്ട നടന് മോഹന്‍ലാലിന് ഇന്ന് അറുപതാം ജന്മദിനമാണ്. മോഹന്‍ലാലും സുചിത്രയുമായുളള വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷവുമായി. മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെന്നും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്ന് സുചിത്ര പറയുന്നു.
ക്യാമറയ്ക്ക് മുന്നില്‍ ചേട്ടന് ഒന്നാന്തരം നടനാണ്. ജീവിതത്തിലാകട്ടെ ഏറ്റവും മോശം നടനുമാണ്. അഭിനയിക്കാന്‍ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കില്‍ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. ജീവിതത്തെക്കുറിച്ച് ലാലേട്ടന് പ്ലാന്‍ ചെയ്യാറില്ല. മക്കളുടെ കാര്യത്തില്‍ പലപ്പോഴും ഞാന്‍ ചോദിക്കാറുണ്ട്. മായ വലുതായിത്തുടങ്ങി, അവള്‍ക്കുവേണ്ടി ചില കരുതലുകള്‍ തുടങ്ങേണ്ടേ…
അപ്പോള്‍ ചേട്ടന് പറയും, അതൊന്നും ഇപ്പോഴേ നോക്കണ്ട, ആ സമയത്ത് അതൊക്കെ നടന്നോളും. ജീവിതത്തില്‍ ചേട്ടന് എന്തെങ്കിലുമൊന്ന് പ്ലാന്‍ ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല. വരുന്നവഴിക്ക് ഇങ്ങനെ പോവുകയാണ്.
മോഹന്‍ലാല്‍ നല്ല ഇമോഷണലാണെന്നും സുചിത്ര വ്യക്തമാക്കുന്നു. എന്നാല്‍, ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ല. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുളള അനുഭവം എനിക്കുണ്ട്. ചേട്ടന് ആശ്വസിപ്പിക്കുക ഒരു പ്രത്യേക തരത്തിലാണ്. മരിച്ചു എന്ന സത്യത്തെ സ്വീകരിക്കാന്‍ പറയും.
നാളെ നമ്മളും മരിക്കും എന്നാണ് എന്നോട് പറഞ്ഞത്. അന്ന് എനിക്ക് അതുകേട്ടപ്പോള്‍ എന്തോപോലെ തോന്നിയിരുന്നു. ഇങ്ങനെയാണോ ആശ്വസിപ്പിക്കുക എന്ന് തോന്നിയിരുന്നു. എന്നാല്‍ പിന്നീട് മനസ്സിലായി, അതാണ് സത്യമെന്നും സുചിത്ര വ്യക്തമാക്കുന്നു.
suchithra about mohanlal
