featured
ആ ജർമൻകാരി ചില്ലറക്കാരിയല്ല ; പ്രണവിന്റെ പ്രണയം പൊക്കി; മരുമകൾക്കൊപ്പം സുചിത്ര കൈപിടിച്ച് വിസ്മയയും
ആ ജർമൻകാരി ചില്ലറക്കാരിയല്ല ; പ്രണവിന്റെ പ്രണയം പൊക്കി; മരുമകൾക്കൊപ്പം സുചിത്ര കൈപിടിച്ച് വിസ്മയയും
പ്രണവ് മോഹൻലാൽ മലയാളികളുടെ മനസിൽ വളരെപെട്ടന്നാണ് സ്ഥാനം നേടിയത്. നിരവധി താരങ്ങൾ നടനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാർത്തകൾ എപ്പോഴും വൈറലാകാറുണ്ട്.
അയാൾക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആൾ ചെയ്‌തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹൻലാൽ മുൻപ് നൽകിയ മറുപടി. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. പ്രണവിനെ കുറിച്ച് പുറത്തുവരുന്ന വരുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന വാർത്തയാണ്.
അതേസമയം പ്രണവ് മോഹൻലാൽ പ്രണയത്തിലാണെന്ന കാര്യമാണ് ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നത്. പലപ്പോഴും നടിയും താരപുത്രിയുമായ കല്യാണി പ്രിയദർശന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നെങ്കിലും പ്രണവിന്റെ പ്രണയിനി അതല്ലെന്നാണ് അഷ്‌റഫ് പുതിയ വിഡിയോയിൽ പറയുന്നത്.
അന്നും ഇന്നും പലർക്കും അറിയേണ്ടത് കല്യാണിയെ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. താനത് ലിസിയോട് തുറന്നു ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കിൽ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേയെന്നാണ്. പക്ഷേ അവർ തമ്മിൽ അങ്ങനെയൊരു റിലേഷൻഷിപ്പ് ഇല്ലെന്നും ബ്രദർ-സിസ്‌റ്റർ ബന്ധം മാത്രമേ അവർ തമ്മിലുള്ളൂവെന്നും അപ്പു അവരുടെയൊക്കെ ഒരു ഹീറോയെ പോലെയാണെന്നുമാണ് അദ്ദേഹം പറയുന്നത്.
മറ്റൊരു സത്യം അപ്പുവിന് ഒരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണെന്നും കല്യാണിയ്ക്ക് ആരുമായും പ്രണയം ഉണ്ടായിട്ടില്ലെന്നും പറയുന്നു. പ്രണവിനയേ കെട്ടൂ എന്ന് സമൂഹ മാധ്യമത്തിലൂടെ വിലപിക്കുന്ന നടിയോടാണ്, ഇനി കാത്തിരിക്കേണ്ട ഇനി പ്രതീക്ഷ വേണ്ട, എല്ലാം കൈവിട്ടുപോയി എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
നേരത്തെ ചെന്നൈയിൽ നടന്ന ബറോസിന്റെ പ്രിവ്യു ഷോ കാണാനായി മോഹൻലാൽ കുടുംബസമേതം എത്തിയിരുന്നു. ഇവരേക്കാൾ കൂടുതൽ മാധ്യമശ്രദ്ധ നേടിയത് ഇവർക്ക് ഒപ്പം വന്ന സുന്ദരിപ്പെണ്ണ് ആണ്. വീഡിയോ വൈറലായതോടെ പ്രണവിനുമൊപ്പമുള്ള ഈ പെൺകുട്ടി ആരാണെന്നാണ് എല്ലാവരും തിരക്കുന്നത്. ഇതിന് മുമ്പും പ്രണവിനൊപ്പം ഈ പെൺകുട്ടിയെ വീഡിയോകളിലും ഫോട്ടോകളിലും കണ്ടിട്ടുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.
താരപുത്രൻ വിദേശ യാത്രകൾ നടത്തുമ്പോൾ പ്രണവ് അറിയാതെ ആരാധകർ പകർത്തി പുറത്തുവിട്ട വീഡിയോകളിലാണ് ഈ വിദേശ വനിതയേയും പ്രണവിനൊപ്പം കണ്ടിട്ടുള്ളത്. വിദേശരാജ്യത്ത് എടിഎമ്മിൽ നിന്നും പണം എടുക്കുന്ന പ്രണവിനെയും സുഹൃത്തിനെയും ചിത്രങ്ങൾ അന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. മാത്രമല്ല ആദ്യമായിട്ടാണ് കുടുംബത്തിന് ഒപ്പം പ്രണവ് സുഹൃത്തിനെയും കൂട്ടി ഇന്ത്യയിൽ എത്തുന്നത്. എന്നാൽ കാമറ കണ്ടതോടെ അതിൽ നിന്നും മാറി നില്ക്കാൻ യുവതി ശ്രമിക്കുന്നതും ഇപ്പോഴത്തെ വീഡിയോയിൽ ഉണ്ട്. ഇതോടെ ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലാണ് വാർത്തകൾ വന്നത്. കൂടാതെ കല്യാണിയുമായി വിവാഹമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും കല്യാണി തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വെളിപ്പെടുത്തിയിരുന്നു.
തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം നടക്കുന്ന ഒരു വിദേശി വനിതയെയാണ് എല്ലാവരും ശ്രദ്ധിച്ചത്. ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായതോടെ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഇത്തരത്തിലൊരു യുവതി പ്രത്യക്ഷപ്പെടുന്നത്.
തിയേറ്ററിലേക്ക് നടന്ന് വരുമ്പോൾ മുന്നിൽ സുചിത്രയും പിന്നാലെ പ്രണവും വിസ്മയയും ഒപ്പം ഈ യുവതിയെയും കാണാം. തിരികെ കാറിൽ കയറി പോയപ്പോഴും പ്രണവ്, വിസ്മയയ്ക്കൊപ്പം ആ പെൺകുട്ടിയെ ഭദ്രമായി കാറിൽ കയറ്റി അയയ്ക്കുന്നതും കാണാം. പ്രണവിന്റെ ചിന്താഗതി വെച്ച് നോക്കുമ്പോൾ ഇടുങ്ങിയ മലയാളി പെൺകുട്ടികൾ അദ്ദേഹത്തിന് ചേരില്ലെന്നും അതിനാൽ വിദേശിയായ പെൺകുട്ടി പങ്കാളിയാകുന്നതാകും നല്ലതെന്നും അങ്ങനൊരു തീരുമാനം താരപുത്രൻ എടുത്തിട്ടുണ്ടെങ്കിൽ അത് നൂറ് ശതമാനം ശരിയായിരിക്കുമെന്നും ചിലർ പറയുന്നു.
