Connect with us

എന്തിനാണ് കല്യാണം കഴിക്കുന്ന ആളിന്റെ ജീവിതം നശിപ്പിയ്ക്കുന്നത് ;സുചിത്ര പറയുന്നു

Social Media

എന്തിനാണ് കല്യാണം കഴിക്കുന്ന ആളിന്റെ ജീവിതം നശിപ്പിയ്ക്കുന്നത് ;സുചിത്ര പറയുന്നു

എന്തിനാണ് കല്യാണം കഴിക്കുന്ന ആളിന്റെ ജീവിതം നശിപ്പിയ്ക്കുന്നത് ;സുചിത്ര പറയുന്നു

വാനമ്പാടി’ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നർത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായും സുചിത്ര എത്തിയിരുന്നു.

. അച്ഛന്റെ സുഹൃത്ത് വഴിയാണ് സീരിയൽ മേഖലയിലേക്കുള്ള വാതിൽ സുചിത്രയ്ക്ക് തുറന്ന് കിട്ടിയത്.സീരിയലിൽ ശോഭിച്ച് നിൽക്കുന്ന സമയത്താണ് താരത്തിന് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സീസൺ ഫോറിലെ ആക്ടീവായ മത്സരാർഥികളിൽ ഒരാൾ ആയിരുന്നുവെങ്കിലും ഫിനാലെ എത്തും മുമ്പ് പുറത്താക്കപ്പെട്ടു. സുചിത്രയെ കണ്ട് തുടങ്ങിയ കാലം മുതൽ ആളുകൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് വിവാഹം എന്നാണ് എന്നത്. താരമിപ്പോഴും അവിവാഹിതയാണ്.


ബി​ഗ് ബോസിൽ പങ്കെടുത്ത സമയത്ത് നടൻ കുട്ടി അഖിലുമായി സുചിത്രയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ആ സമയത്ത് ഇരുവരെയും കൂട്ടിച്ചേർത്ത് നിരവധി ​ഗോസിപ്പുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ എവിക്ടായി പുറത്ത് വന്നശേഷം അത്തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകുകയും ചെയ്തിരുന്നു സുചിത്രയും അഖിലും.

സുചിത്രയ്ക്ക് ഹൗസിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ലഭിച്ച ഏറ്റവും നല്ല രണ്ട് സുഹൃത്തുക്കളായിരുന്നു അഖിലും സൂരജും. ഇന്നും ആ സൗഹൃദം സുചിത്ര കാത്തുസൂക്ഷിക്കുന്നുണ്ട്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി അഭിമുഖീകരിക്കുന്ന ഒരാളാണ് സുചിത്ര.ഒരിക്കൽ താൻ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം സുചിത്ര തന്നെ വെളിപ്പെടുത്തിയിരുന്നു. ആനീസ് കിച്ചണിൽ മുമ്പൊരിക്കൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സുചിത്ര പ്രതികരിച്ചത്. ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഇഷ്ടം പോലെ ആലോചനകൾ വരുന്നുണ്ടെന്നും എന്തിനാണ് കല്യാണം കഴിക്കുന്ന ആളിന്റ ജീവിതം നശിപ്പിയ്ക്കുന്നതെന്നും ചോദിച്ചുകൊണ്ടാണ് വിവാ​ഹത്തെ കുറിച്ച് താരം സംസാരിച്ച് തുടങ്ങിയത്.

‘എനിക്ക് വരുന്ന ആലോചനകൾ അല്ലെങ്കിൽ വരുന്ന ആളുകൾ ഒക്കെയും വന്ന് കുറച്ച് സംസാരിച്ച് കഴിഞ്ഞ് നിശ്ചയമൊക്കെ ഉറപ്പിക്കുന്ന സമയം ആകുമ്പോഴേക്കും അവരുടെ ഡിമാന്റുകൾ തുടങ്ങും.”ആദ്യം നൃത്തം അവസാനിപ്പിക്കണം. അഭിനയം നിർത്തണം എന്നൊക്കെയാകും. അഭിനയം ഞാൻ നിർത്താൻ റെഡിയായേക്കാം. എന്നാൽ ഡാൻസ് നിർത്തണമെന്ന് പറയരുത്. അങ്ങനെ പറഞ്ഞാൽ അവിടെ അഭിപ്രായവ്യത്യാസമാകും. കാരണം കുഞ്ഞിലെ മുതൽ ഞാൻ ഡാൻസിന് വേണ്ടി ജീവിക്കുന്ന ആളാണ്.’

‘അവർ പറയുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഡാൻസുമായി ഇറങ്ങി നടക്കുന്ന ഒരു വൈഫ് അവർക്ക് വേണ്ട എന്നാണ്. വീട്ടിലെ കുടുംബിനി ആയിരിക്കുന്ന ആളെയാണ് വേണ്ടതെന്നാണ് പറയുന്നത്. ഈ ഒരു ഫീൽഡിൽ നിൽക്കുന്ന ആളുകളുടെ എല്ലാം കുടുംബം നല്ല രീതിയിൽ പോകുന്നുണ്ടോ എല്ലാം ഡിവോഴ്സായി പോകുവല്ലേ എന്നൊക്കെയാണ് മറ്റൊരാൾ ചോദിച്ചത്.”ഞാൻ അപ്പോൾ തിരിച്ചുചോദിച്ചു… ഇതൊന്നും അല്ലാതെ വീട്ടിൽ ഇരിക്കുന്ന ആളുകൾ ഡിവോഴ്സ് ആകുന്നില്ലേയെന്ന്. മറ്റൊരാൾ പറഞ്ഞത് നിന്റെ മുഖം അല്ലെങ്കിൽ നിന്നെ മറ്റൊരാൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടം അല്ലെന്നാണ്. കണ്ണ് നീ എഴുതരുത്. നിന്റെ കണ്ണ് എല്ലാവരും ശ്രദ്ധിക്കുന്നു എന്നാണ് മറ്റൊരാൾ പറഞ്ഞത്.’

‘ലിപ്സ്റ്റിക്ക് ഇടരുത് ചുണ്ട് ശ്രദ്ധിക്കും. മുടി അഴിച്ചിടരുത് മുടി എല്ലാവരും നോക്കുന്നുണ്ട് സാരി ഉടുക്കരുത് നിന്റെ ശരീരം നോക്കും എന്നൊക്കെയാണ് വരുന്നവരിൽ പലരും വെക്കുന്ന ഡിമാന്റുകൾ. എന്നാൽ ഈ പറയുന്ന ആളുകൾ യോ യോ ആയിട്ടാണ് നടക്കുന്നതെന്നും’, സുചിത്ര പറയുന്നു. മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടൈ വാലിബനിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്. അതിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ.

More in Social Media

Trending

Recent

To Top