Connect with us

സീരിയല്‍ ഒന്നും ഇല്ലേ ഇപ്പോള്‍ ? പരിഹസിച്ചവൻ കിടിലൻ മറുപടി നൽകി സ്വാതി നിത്യാനന്ദ്

serial

സീരിയല്‍ ഒന്നും ഇല്ലേ ഇപ്പോള്‍ ? പരിഹസിച്ചവൻ കിടിലൻ മറുപടി നൽകി സ്വാതി നിത്യാനന്ദ്

സീരിയല്‍ ഒന്നും ഇല്ലേ ഇപ്പോള്‍ ? പരിഹസിച്ചവൻ കിടിലൻ മറുപടി നൽകി സ്വാതി നിത്യാനന്ദ്

ഫേസ് ഹണ്ട് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സ്വാതി നിത്യാനന്ദ്. സീരിയലിൽ എത്തിയതോടെ താരം കൂടുതൽ പ്രശസ്തയായി. ദേവിയുടെ വേഷത്തിലെത്തിയ ഭ്രമണം എന്ന സീരിയലിലൂടെയാണ് സ്വാതി ജനപ്രീതി നേടുന്നത്. ഹരിത എന്ന കഥാപാത്രത്തിനും അനവധി ആരാധകരെ ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന നടിയാണ് സ്വാതി നിത്യാനന്ദ്. ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായ സ്വാതി മലയാളത്തിന് പുറമെ തെലുങ്ക് സീരിയലിലുകളിലും നിറ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങളേയും പോലെ നിരന്തരമുള്ള സൈബര്‍ ബുള്ളിയിംഗും സ്വാതി നേരിടാറുണ്ട്.

ഇപ്പോഴിതാ തന്റെ വീഡിയോക്ക് പരിഹാസ കമന്റുമായി എത്തിയ ഒരാള്‍ക്ക് സ്വാതി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. താരം പങ്കുവച്ചൊരു പ്രൊമോഷന്‍ വീഡിയോയക്കായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്. പിന്നാലെ ഇതിന് ചുട്ട മറുപടി തന്നെ നല്‍കുകയായിരുന്നു സ്വാതി. ഇതാദ്യമായിട്ടല്ല മുമ്പും സ്വാതി ഇത്തരക്കാരെ നേരിട്ടിട്ടുണ്ട്.

സീരിയല്‍ ഒന്നും ഇല്ലേ ഇപ്പോള്‍ എന്നായിരുന്നു സ്വാതിയുടെ വീഡിയോയ്ക്ക് ഒരാള്‍ നല്‍കിയ കമന്റ്. പിന്നാലെ മറുപടിയുമായി സ്വാതി എത്തുകയായിരുന്നു. ഇല്ലെങ്കില്‍ ഒരെണ്ണം സെറ്റാക്കി തരുമോ? എന്നായിരുന്നു സ്വാതിയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ച് ആരാധകരും സോഷ്യല്‍ മീഡിയയും എത്തുകയാണ്. ഇത്തരക്കാരെ ഇങ്ങനെ തന്നെ നേരിടണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ഫേസ് ഹണ്ട് എന്ന പരിപാടിയിലൂടെയാണ് സ്വാതി ശ്രദ്ധ നേടുന്നത്. ഭ്രമണം സീരിയലിലൂടെയാണ് സ്വാതി ജനപ്രീതി നേടുന്നത്. ഈ സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിന് ഒത്തിരി ആരാധകരെ ലഭിച്ചിരുന്നു. പിന്നീട് താരം തെലുങ്ക് സീരിയലുകളുടേയും ഭാഗമായി മാറുകയായിരുന്നു. സ്വാതിയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും ജനശ്രദ്ധ നേടിയിരുന്നു. സംഭവബഹുലമായിരുന്നു സ്വാതിയുടെ പ്രണയവും വിവാഹവും.

ഭ്രമണത്തിന്റെ അടക്കം നിരവധി സീരിയലുകളിലെ ക്യാമറമാനായി പ്രവര്‍ത്തിച്ചിരുന്ന പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സ്വാതിയുടെ വീട്ടുകാരുടെ എതിര്‍പ്പുള്ളതിനാല്‍ രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം അവസാനിച്ച് തന്റെ കുടുംബത്തിനൊപ്പം പോയതിനെ കുറിച്ചൊക്കെ മുന്‍പ് സ്വാതി പിന്നീട് പറഞ്ഞിരുന്നു. നിലവില്‍ അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ് സ്വാതി.

നേരത്തേയും തന്നെ അപമാനിക്കാന്‍ വന്നവരെ സ്വാതി നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ ന്യൂയര്‍ ആഘോഷങ്ങള്‍ക്കൊപ്പം കൊടൈക്കനലാലില്‍ ടൂര്‍ പോയതിന്റെ ചിത്രങ്ങളും സ്വാതി പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനെ ചുംബിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് അന്ന് സ്വാതി പങ്കുവച്ചത്. അയ്യേ ഈ മുതുക്കനെയാണോ നീ കല്യാണം കഴിച്ചത് എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. പിന്നാലെ സ്വാതി മറുപടിയുമായെത്തുകയായിരുന്നു.

‘അതേ ഡോ, നിന്റെ ഫാദര്‍ അല്ലല്ലോ. പിന്നെ എന്തിനാ ഇത്ര സങ്കടം? എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നുമായിരുന്നു സ്വാതിയുടെ മറുപടി. ഇത് കണ്ടതോടെ അയ്യോ, ഞാനത് ചുമ്മ പറഞ്ഞതാണെന്ന് കമന്റിട്ടയാള്‍ ക്ഷമ ചോദിക്കുകയും ചെയ്തു. സ്വാതിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് അന്നെത്തിയത്. ആരെ കെട്ടണം എന്നതും ആരുടെ കൂടെ ജീവിക്കണം എന്നുള്ളതുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. മറ്റുള്ളവര്‍ അതില്‍ ഇടപെടാന്‍ നില്‍ക്കുന്നത് എന്തിനാണ്് എന്നാണ് ആരാധകര്‍ പ്രതികരിച്ചത്.

Continue Reading
You may also like...

More in serial

Trending