വാലിബന്റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ലാലേട്ടന് എന്നോട് ഒറ്റ ചോദ്യം മാത്രമാണ് ചോദിച്ചത് ; സുചിത്ര പറയുന്നു
വാനമ്പാടി പരമ്പരയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായർ. ബിബിബോസ്സിലും തരാം പങ്കെടുത്തിരുന്നു .ബിഗ് ബോസില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബനിലെത്തി നില്‍ക്കുകയാണ് സുചിത്ര. ഷോയില്‍ നിന്നും പുറത്തായ ശേഷം സുചിത്രയെ അഭിമുഖങ്ങളിലോ മറ്റ് പരിപാടികളിലോ കണ്ടിരുന്നില്ല. ഈ സമയത്താണ് താരത്തെ തേടി മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമെത്തുന്നത്. ഇപ്പോഴിതാ തന്റെ വാലിബന് അനുഭവം പങ്കുവെക്കുകയാണ് സുചിത്ര.
താന്‍ ഇതുവരെ എന്തുകൊണ്ടാണ് മിണ്ടാതിരുന്നത് എന്നും സുചിത്ര പറയുന്നുണ്ട്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് സുചിത്ര മനസ് തുറന്നത്. ഇതുവരെ എവിടെയായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ താന്‍ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു എന്നാണ് സുചിത്ര പറഞ്ഞത്. പിന്നാലെ താന്‍ എല്ലാത്തില്‍ നിന്നും അകലം പാലിച്ചതിന്റെ കാരണം സുചിത്ര വ്യക്തമാക്കുന്നുണ്ട്.
ആ സമയത്ത് എനിക്ക് കുപ്രസിദ്ധിയായിരുന്നു. എന്ത് പറഞ്ഞാലും ഉള്ട്ടയാക്കുന്ന സമയമാണ്. പിആര്‍ എന്താണെന്ന് അറിയാതെ കയറിയ ആളാണ് ഞാന്‍. റിയാസ് വന്നപ്പോള്‍ പറഞ്ഞു, പിആര്‍ കളി നല്ലോണം ഉണ്ട് ചേച്ചിക്കൊക്കെ നല്ലോണം കിട്ടുന്നുണ്ടെന്ന്. എനിക്ക് പിആര്‍ എന്താണെന്ന് മനസിലായില്ല. പിന്നെ ഞാന്‍ റിയാസിനോട് ചോദിച്ചു എന്താണ് പിആര്‍ എന്ന്. ചേച്ചി ഇറങ്ങുമ്പോള്‍ മനസിലാകുമെന്ന് പറഞ്ഞു. പക്ഷെ അപ്പോഴും എനിക്ക് മനസിലായില്ല.
പുറത്തിറങ്ങി സാഹാചര്യം കണ്ടപ്പോള്‍ ആടിനെ പട്ടിയാക്കുന്ന പരിപാടി പുറത്ത് നടക്കുന്നുണ്ടെന്ന് മനസിലായി. ആ സമയത്ത് ഞാന്‍ എന്ത് ചെയ്താലും അത് നെഗറ്റീവാകും. അതുകൊണ്ട് മിണ്ടാതിരിക്കുകയായിരുന്നു. അതിനുള്ളില്‍ തന്നെ എനിക്ക് നല്ലൊരു വര്‍ക്ക് കിട്ടി. മിണ്ടാതിരുന്നത് കൊണ്ടാണ് കിട്ടിയതെന്നാണ് സുചിത്ര പറയുന്നത്. പിന്നാലെ തന്റെ സിനിമാ അനുഭവം പങ്കുവെക്കുകയാണ് താരം.
എല്ലാവര്ക്കും അത്ഭുതമാണ് ആ സിനിമ ചെയ്തോ എന്ന്. എനിക്കും അത്ഭുതമുണ്ട്, ഞാന്‍ ആ സിനിമ ചെയ്തോ എന്ന്. പൊതുവെ കേള്‍ക്കുന്നത് സീരിയലില്‍ നിന്നും സിനിമയിലേക്ക് വരാന്‍ കുറച്ച് പാടാണെന്നത് സത്യമാണ്. എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. ആരുടെയാണെന്ന് ചോദിച്ചപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണെന്ന് പറഞ്ഞു. ഉറപ്പല്ലേ ഞാന്‍ വരുമെന്ന് പറഞ്ഞുവെന്നാണ് സുചിത്ര പറയുന്നത്.
ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഒരുപാട് നേരമൊന്നുമില്ല. കുറച്ച് നേരമേയുള്ളൂ. പക്ഷെ ഉള്ളത് അടിപൊളിയാണ്. ലെജന്റ്സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നതില്‍ സന്തോഷമുണ്ടെന്ന് സുചിത്ര പറയുന്നു. വാലിബന്റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ച ചോദ്യവും താരം പങ്കുവെക്കുന്നുണ്ട്. ലാലേട്ടന് എന്നോട് ഒറ്റ ചോദ്യം മാത്രമാണ് ചോദിച്ചത്, ബിഗ് ബോസ് എന്താണെന്ന് മനസിലായോ? ഇല്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അത് കേട്ട് ലാലേട്ടന് ചിരിച്ചുവെന്ന് സുചിത്ര പറയുന്നു.
അതിഗംഭീരമായ സിനിമയാണ്. വെറുതെ വന്ന് പോകുന്ന ഒരാള്‍ക്ക് പോലും പ്രാധാന്യമുണ്ട്. എല്ലാവരും കാത്തിരിക്കുന്ന സിനിമ. അതിലൊരു ഭാഗമാകാന്‍ എനിക്ക് പറ്റിയത് ഭാഗ്യമാണെന്ന് താരം പറയുന്നു. എല്ലാ സീനുകളും ലാലേട്ടനുമായിട്ടാണ്. പത്ത് പതിനഞ്ച് ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനുറ്റേ ഉണ്ടാകൂ.പക്ഷെ അത് മതി. അത്രയും പ്രധാനപ്പെട്ടതാണ്. ഭയങ്കര സന്തോഷമായെന്ന് സുചിത്ര പറയുന്നു. മോഹന്‍ലാലിന്റെ ട്രാന്സ്ഫര്മേഷന് കണ്ട് അത്ഭുതപ്പെട്ട അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
ഒരു തവണ ലാലേട്ടന് വയ്യാതായി. ഈ ക്ലൈമറ്റും ഗുസ്തിയുമൊക്കെ ആണല്ലോ. ഭയങ്കര പൊടിക്കാറ്റാണ് അവിടെ. ചെസ്റ്റ് ഇന്ഫെക്ഷനൊക്കെയായി. ലാലേട്ടന് വയ്യാതായതോടെ മൂന്ന് ദിവസം ബ്രേക്കായിരുന്നു. അത് കഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോള്‍ പുതച്ചൊക്കെയാണ് ലാലേട്ടന് വന്നിരിക്കുന്നത്. പക്ഷെ ഷോട്ട് ടൈം ആകുമ്പോള്‍ ആളങ്ങ് മാറും. ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുമെന്നാണ് സുചിത്ര പറയുന്നത്.
