Malayalam
നിന്നെ പല രാജ്യങ്ങളിൽ വെച്ചാണല്ലോ ഞാൻ കാണുന്നത് കേരളത്തിൽ ഒന്നും നില്‍ക്കാറേ ഇല്ലേയെന്ന് മമ്മൂക്ക ചോദിച്ചു, അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമ എന്റെ ആഗ്രഹമാണ്; സുബി അന്ന് പറഞ്ഞത്
നിന്നെ പല രാജ്യങ്ങളിൽ വെച്ചാണല്ലോ ഞാൻ കാണുന്നത് കേരളത്തിൽ ഒന്നും നില്‍ക്കാറേ ഇല്ലേയെന്ന് മമ്മൂക്ക ചോദിച്ചു, അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമ എന്റെ ആഗ്രഹമാണ്; സുബി അന്ന് പറഞ്ഞത്
സുരേഷിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. നടിയുമായൊത്തുള്ള ഓർമ്മകൾ ഇപ്പോഴും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്
ഒരു വശത്ത് സുബിയുടെ പഴയ അഭിമുഖങ്ങളും യൂട്യൂബ് ചാനലിൽ നിന്നുള്ള പഴയ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്
സുബി ഒരു മാധ്യമത്തിന് നൽകിയ ഒരു പഴയ അഭിമുഖവും ശ്രദ്ധ നേടുന്നുണ്ട്. സുബി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും സംസാരിച്ചതിനെ കുറിച്ചും പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. പൊതുവെ മമ്മൂട്ടിയെ എല്ലാവരും പേടിയോടെ ആണ് കാണുന്നതെങ്കിലും സുബിക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ നടനോട് സംസാരിക്കാൻ പറ്റിയെന്നാണ് സുബി പറയുന്നത്. സുബിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
കുറച്ച് കാലങ്ങൾക്ക് മുൻപ് ഏഷ്യനെറ്റിന്റെ ഒരു പ്രോഗ്രാം യുഎസ്സില്‍ വച്ച് നടന്നിരുന്നു. മമ്മൂട്ടി ആയിരുന്നു അതിന്റെ ചീഫ് ഗസ്റ്റ്. സുബിയും രമേഷ് പിഷാരടിയും ഒക്കെ ഷോയുടെ അവതാരകരായി ഉണ്ടായിരുന്നു. ഷോ തുടങ്ങുന്നതിന് മുന്‍പ് ബാക്ക് സ്റ്റേജില്‍ വെച്ച് മമ്മൂട്ടി ആര്‍ട്ടിസ്റ്റുകളെ എല്ലാം കണ്ടു.
താന്‍ അന്ന് ശകുന്തളയുടെ വേഷത്തില്‍ നില്‍ക്കുകയായിരുന്നു എന്നാണ് സുബി പറയുന്നത്. ആ വേഷത്തിൽ മമ്മൂട്ടിയുടെ മുന്പില് നില്ക്കാന് നാണമൊക്കെ തോന്നിയിരുന്നു എന്നും സുബി പറയുന്നു. പിന്നീട് ഒരു ഒന്നര മാസത്തിന് ശേഷം മറ്റ് ഏതോ ഒരു വിദേശ രാജ്യത്ത് വച്ചും വീണ്ടും മമ്മൂക്കയെ കണ്ടു. അതിന് ശേഷം അദ്ദേഹത്തെ വീണ്ടും കാണുന്നത് എയര്‍പോര്‍ട്ടില്‍ വെച്ചാണെന്നും സുബി ഓർക്കുന്നു.
ഞങ്ങള്‍ അന്ന് ദുബായില്‍ ഒരു പ്രോഗ്രാം കഴിഞ്ഞിട്ട് വരികയായിരുന്നു, മമ്മൂക്ക മറ്റേതോ ഒരു ഫ്ളൈറ്റില്‍ വന്നിറങ്ങിയതാണ്. മമ്മൂക്കയെ കണ്ടതോടെ ചാടി തുള്ളി ഞാനങ്ങോട്ട് ചെന്നു, ‘നിന്നെ പല രാജ്യങ്ങളിൽ വെച്ചാണല്ലോ ഞാൻ കാണുന്നത് കേരളത്തിൽ ഒന്നും നില്‍ക്കാറേ ഇല്ലേ’ എന്ന് അന്ന് മമ്മൂക്ക ചോദിച്ചു.
‘നീ വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങുന്നത് വിദേശത്ത് നിന്നാണോ’ എന്നും മമ്മൂക്ക കൗതുകത്തോടെ ചോദിച്ചെന്നും സുബി പറയുന്നുണ്ട്, മമ്മൂക്കയാണ് ചോദിച്ചത് എന്നോർക്കാതെ സുബി തന്റെ കൗണ്ടർ അടിച്ചു, ‘അരിയും മീനും മാത്രമേ ഞാന്‍ കേരളത്തില്‍ നിന്ന് വാങ്ങാറുള്ളൂ, മറ്റെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്’ എന്ന്. ഇത് കേട്ട് മമ്മൂക്ക ഒരുപാട് ചിരിച്ചെന്നാണ് സുബി പറയുന്നത്.
മമ്മൂക്ക നമ്മളെ പോലെ ഉള്ള ആളുകളെ ഓര്‍ക്കുന്നതും തിരിച്ചറിയുന്നതും ഒക്കെ വലിയ സന്തോഷമാണ്. ഒരിക്കല്‍ സാജന് പള്ളുരുത്തിയുടെ പുസ്തക പ്രകാശനത്തിന്, ‘സുബിയുടെ ചാനലിന് നീ നല്കിയ അഭിമുഖം കണ്ടിരുന്നു’ എന്ന് മമ്മൂക്ക പറഞ്ഞതായി ഞാന്‍ അറിഞ്ഞു. അദ്ദേഹം നമ്മുടെ ചാനലൊക്കെ കാണുന്നുണ്ടെന്നും നമ്മളെ അറിയുന്നുണ്ടെന്നും അറിയുന്നത് തന്നെ എത്ര വലിയ സന്തോഷമാണ്.
അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമ എന്റെ ആഗ്രഹമാണ്. എന്നാണ് സുബി അന്ന് പറഞ്ഞത്. മമ്മൂട്ടിയെ അത്ര സ്നേഹിക്കുന്ന താരം ആ ഒരു ആഗ്രഹം ബാക്കിയാക്കിയാണ് പോയത്. അതേസമയം, നടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും ദുൽഖറുമെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്ന താരം കഴിഞ്ഞ ആഴ്ചയാണ് മരണത്തിന് കീഴടങ്ങുന്നത്. രോഗ വിവരം ആരും അറിഞ്ഞിരുന്നില്ല എന്നതാണ് വലിയ ഞെട്ടലിന് കാരണമായത്. സോഷ്യൽ മിമിക്രിയിലൂടെയാണ് സുബി സുരേഷ് താരമായി മാറുന്നത്. മിമിക്രിയിൽ നിന്ന് ടെലിവിഷനിലേക്കും സിനിമയിലുക്കുമെല്ലാം എത്തി നിറസാന്നിധ്യമായി മാറുകയായിരുന്നു സുബി
