Actress
ബിഗ്ബോസ് താരവും നടിയുമായ ശുഭശ്രീ രായഗുരുവിന്റെ കാർ അപകടത്തിൽ പെട്ടു!
ബിഗ്ബോസ് താരവും നടിയുമായ ശുഭശ്രീ രായഗുരുവിന്റെ കാർ അപകടത്തിൽ പെട്ടു!
ബിഗ്ബോസ് തെലുങ്ക് സീസൺ 7ലൂടെ കൂടുതൽ ശ്രദ്ധ നേടിയ നടിയാണ് ശുഭശ്രീ രായഗുരു. സോഷ്യൽ മീഡിയയിൽ വളറെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, നടിയുടെ കാർ അപകടത്തിൽപ്പെട്ടിരിക്കുകാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹൈദരാബാദിലെ നാഗാർജുന സാഗർ ഏരിയയിലായിരുന്നു അപകടം. മദ്യപിച്ച് ബൈക്കോടിച്ചവരുടെ ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബൈക്കും കാറും തകർന്നിട്ടുണ്ട്. എന്നാൽ ആർക്കും വലിയ പരിക്കുകളുണ്ടായിട്ടില്ലെന്നാണ് വിവരം.
പ്രാെഡക്ഷൻ ഹൗസിന്റെ കാറിലാണ് നടി യാത്ര ചെയ്തത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ബൈക്ക് യാത്രികർക്ക് നിസാര പരിക്കേറ്റു. എതിർദിശയിൽ നിന്ന് വന്ന ബൈക്കാണ് ശുഭശ്രീ സഞ്ചരിച്ച കാറിൽ ഇടിച്ചുകയറിയത്. താരം ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് സംഭവം.
വർഷങ്ങൾക്ക് മുൻപ് ഫെമിന മിസ് ഇന്ത്യ ഒഡീഷ കിരീടം ചൂടിയാണ് ശുഭശ്രീ വാർത്തകളിൽ ഇടംപിടിക്കുന്നത്. ചില തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. അമിഗോസ്, രുദ്രവീണ,കഥ വേണുക കഥ തുടങ്ങിയവയാണ് സിനിമകൾ. അതേസമയം ഇവർ യുട്യൂബിലും സജീവമാണ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ നടിയെ പിന്തുടരുന്നത്.
