Connect with us

ദിലീപ് നല്ല പയ്യനാണ്; എല്ലാം വിധിയാണ് ; വിധിയെ തടുക്കാൻ ആർക്കു കഴിയില്ല .സുബ്ബലക്ഷ്മി.

SubbaLakshmi_Dileep

News

ദിലീപ് നല്ല പയ്യനാണ്; എല്ലാം വിധിയാണ് ; വിധിയെ തടുക്കാൻ ആർക്കു കഴിയില്ല .സുബ്ബലക്ഷ്മി.

ദിലീപ് നല്ല പയ്യനാണ്; എല്ലാം വിധിയാണ് ; വിധിയെ തടുക്കാൻ ആർക്കു കഴിയില്ല .സുബ്ബലക്ഷ്മി.

ദിലീപ് നായകനായ കല്യാണ രാമനിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത അഭിനേത്രിയാണ് സുബ്ബലക്ഷ്മി. നർത്തകിയും നടിയുമായ താരാകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. മകളും നർത്തകിയുമായ താരയാണ് ആദ്യം അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും വാർദ്ധ്യക്യത്തിൽ അഭിനയം ആരംഭിച്ച അമ്മ സുബ്ബലക്ഷ്മിയാണ് സിനിമകളിലൂടെ ശ്രദ്ധിക്കപെട്ടത് .മലയാള സിനിമയിൽ ശ്രദ്ധ നേടിയ അമ്മൂമ്മ വേഷങ്ങളെ അതി ഗംഭീരമായി തന്നെ സുബ്ബലക്ഷ്മി അമ്മ അവതരിപ്പിച്ചിട്ടുണ്ട്.. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സുബ്ബ ലക്ഷ്മി അഭിനയ രംഗത്തേക്കെത്തിയത്. നന്ദനം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറുകയും സുബ്ബലക്ഷ്മിയുടെ ദേശാമണി എന്ന വേഷത്തിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറലായി മാറുന്നു.

ദിലീപ് നല്ല പയ്യൻ ആണ്. അവന്റെ കൂടെ ഞാൻ കുറെ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാ പടത്തിന്റെ സെറ്റിൽ വച്ചും വന്നു ചോദിക്കും അമ്മൂമ്മേ ദോശ കഴിച്ചോ ചായ കുടിച്ചോ എന്ന്. കിട്ടി ഇല്ലെങ്കിൽ എന്നോട് പറയണം, അവരെയെല്ലാം ഞാൻ ഇപ്പോ ഓടിക്കും എന്ന് പറഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ ആണ് ഇടപെടുക. മകനായിട്ടോ, പേരക്കുട്ടി ആയിട്ടോ എങ്ങനെ വേണമെങ്കിലും കരുതാം.എന്നോട് നല്ല രീതിയിൽ ആണ് മോൻ ഇടപെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാര്യങ്ങൾ ഒന്നും എനിക്ക് ഉൾകൊള്ളാനേ കഴിഞ്ഞിട്ടില്ല. എനിക്ക്, എന്റെ മനസ്സിൽ വിശ്വാസം വരുന്നില്ല. കാരണം നമ്മളോട് അങ്ങനെ പെരുമാറിയിട്ടില്ല. എന്നെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഇപ്പോഴും തമാശകൾ പറഞ്ഞു ചിരിച്ചു നടക്കുന്ന പയ്യൻ

എത്ര പടം ചെയ്തു .ഏതെങ്കിലും ഒരു മോശം അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെ പറയാൻ പറ്റും. എല്ലാം വിധിയാണ്. വിധി ആരെയും വിടൂല്ല. ഏതെങ്കിലും ഒരു രൂപത്തിൽ വിധി അവരിൽ എത്തിച്ചേരും. അങ്ങനെയാണ് ഞാനും വിചാരിക്കുന്നത്. അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിക്കും. – സുബ്ബലക്ഷ്മി പറഞ്ഞു നിര്ത്തുന്നു.

Surrogacy യിലൂടെ ( വാടക ഗർഭത്തിലൂടെ ) അച്ഛനമ്മമാരായ 11 Bollywood താരങ്ങൾ

സംഗീത അധ്യാപികയായാണ് താരം കരിയർ ആരംഭിച്ചത്. ഒരു മികച്ച ഗായികയും മ്യൂസിക് കംമ്പോസറും കൂടെയാണ് താരം.മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. കല്യാണരാമന്റെ തെലുങ്കും ഞാൻ തന്നെയാണ് ചെയ്തത് .സിനിമയ്ക്ക് വേണ്ടി ഒന്നും തന്നെ നേരത്തെ പ്രിപ്പയർ ചെയ്യാറില്ല. അപ്പോൾ വരുന്നത് അങ്ങനെ ചെയ്യുന്നു. ദൈവത്തിന്റെ കൃപ കൊണ്ട് എല്ലാം ചെയ്യാൻ സാധിക്കുന്നു എന്ന് മാത്രം.

84 വയസ്സുള്ള ഈ നടി അഭിനയരംഗത്ത് ഇപ്പോഴും സജീവസാന്നിധ്യമാണ്.
2002 മുതൽ ഹിന്ദിയിലടക്കം 75 ലേറെ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. മുത്തശ്ശി നടിയെന്ന നിലയിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് സുബ്ബലക്ഷ്മി. പല്ലില്ലാത്ത പുഞ്ചിരി മാത്രം മതി ആരാധകർക്ക് മുത്തശ്ശിയേ ഓർക്കാൻ. നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് സുബ്ബലക്ഷ്മി .

More in News

Trending

Recent

To Top