News
അപ്പനെ വെറുത്തതിനും അപ്പൻ്റെ വീട്ടുകാരെ സ്നേഹിച്ചതിനും നന്ദി; അപ്പൻ്റെ ഷീലയായ രാധിക പങ്കുവച്ച ഫോട്ടോ !
അപ്പനെ വെറുത്തതിനും അപ്പൻ്റെ വീട്ടുകാരെ സ്നേഹിച്ചതിനും നന്ദി; അപ്പൻ്റെ ഷീലയായ രാധിക പങ്കുവച്ച ഫോട്ടോ !
പ്രേക്ഷകശ്രദ്ധ നേടി സണ്ണി വെയിന്‍ നായകനായ അപ്പന്‍ എന്ന ചിത്രം. അഭിനയ മികവും ശക്തമായ തിരക്കഥയും ഒത്തുചേര്‍ന്ന ചിത്രമാണിതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സണ്ണി വെയ്ന്‍, അനന്യ, അലന്‍സിയര്‍,പൗളി വത്സന്‍, രാധികാ ഇവരെ കൂടാതെ പേര് അറിയാത്ത ഒരുപാട് കലാകാരന്മാരൂടെ മികച്ച പ്രകടനം കൊണ്ടാണ് ചിത്രം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
സിനിമയിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു രാധിക അഭിനയിച്ച ഷീല . സിനിമയിൽ അത്ര പരിചിതമല്ലാത്ത മുഖം ആയിരുന്നിട്ടും, പ്രേക്ഷകർക്ക് ഷീല എന്ന കഥാപാത്രത്തിലൂടെ രാധികയെയും ഇഷ്ടപ്പെട്ടു.
സിനിമയുടെ റിലീസിന് ശേഷം മലയാളികൾ ഏറെ തേടിയ മുഖം ആയിരുന്നു ഷീലയുടേത്. സിനിമയിലൂടെ രാധിക ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ, രാധിക പങ്കുവച്ച പുത്തൻ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. അപ്പൻ സിനിമയിലെ അപ്പന്റെ കുടുംബത്തോടൊപ്പമാണ് രാധിക ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
അപ്പനെ വെറുത്തതിനും അപ്പന്റെ കുടുംബത്തെ സ്നേഹിച്ചതിനും നന്ദി പറഞ്ഞുകൊണ്ടാണ് രാധിക പങ്കുവച്ചത്.
ചിത്രത്തിലെ സണ്ണി വെയ്ന്‍ അവതരിപ്പിച്ച ഞ്ഞൂഞ് എന്ന കഥാപാത്രം ആണ് മനസ്സില്‍ നിന്ന് മായാതെ കിടക്കുന്നത്. തന്റെ അപ്പന്‍ ചെയ്ത കൊള്ളരുതായ്കയ്ക്ക് എല്ലാം അനുഭവിക്കേണ്ടി വരുന്നത് ഞ്ഞൂഞ്ഞിനാണ്. ഞ്ഞൂഞ് തന്റെ കഷ്ടപ്പാടുകള്‍, വിഷമതകള്‍ എല്ലാം പറയുമ്പോള്‍ പ്രേക്ഷകനില്‍ ഉണ്ടാകുന്ന വിങ്ങല്‍ അത് സണ്ണി വെയ്ന്‍ എന്ന പ്രതിഭയുടെ അടയാളമാണ്, അടയാളപ്പെടുത്തലാണ്.
ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന് ശേഷം മജു ആണ് അപ്പന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അപ്പന്‍ കണ്ടതിനു ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് ”എഴുത്തുകൊണ്ട്, കഥാപാത്രസൃഷ്ടികള്‍ കൊണ്ട്, അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് മനസ്സിലേക്ക് ചേക്കേറുന്ന അപ്പന്‍. സണ്ണീ.. കലക്കിയെടാ. ഇതാണ് നുമ്മ പറഞ്ഞ നടന്‍ എന്ന് അഭിമാനത്തോടെ പറയിപ്പിച്ചു കളഞ്ഞു. ഞ്ഞൂഞ്ഞ് മനസ്സില്‍ നിന്ന് മായില്ല. അലന്‍സിയര്‍ ചേട്ടന്‍ ഗംഭീരം. സ്‌ക്രീനില്‍ നിന്ന് വലിച്ചു പുറത്തിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നിപ്പിച്ച പ്രകടനം. പൗളി ചേച്ചി, അനന്യ, ഗ്രേസ്, പേരുകള്‍ പോലും അറിയാത്ത കലാകാരന്മാര്‍, എല്ലാവരും പരസ്പ്പരം മത്സരിച്ചു അഭിനയിച്ചു തകര്‍ത്ത പടം.”
about appan movie
