Connect with us

‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്’ താരം മില്ലി ബോബി ബ്രൗണ്‍ വിവാഹിതയാകുന്നു, വരന്‍ നടന്‍ ജേക് ബോന്‍ജോവി; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

Hollywood

ലോകമെമ്പാടും കാഴ്ചക്കാരുള്ള സീരീസാണ് ‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്’. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ മില്ലി ബോബി ബ്രൗണിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. നടന്‍ ജേക് ബോന്‍ജോവിയാണ് വരന്‍. പ്രശസ്ത ഗായകന്‍ ജോണ്‍ ബോന്‍ജോവിയുടെ മകനാണ് ജേക്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു വാര്‍ത്ത മില്ലി ആരാധകരെ അറിയിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

നെറ്റ്ഫ്‌ലിക്‌സ് സീരിസ് ആയ ‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സി’ലെ ഇലവന്‍ എന്ന കഥാപാത്രമാണ് മില്ലിയെ ലോക പ്രശസ്തയാക്കിയത്. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് കൂടാതെ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ വണ്ടര്‍ലാന്‍ഡ്’, ‘ഇന്‍ട്രൂഡര്‍സ്’, ‘എന്‍ സി ഐ സ്’, ‘മോഡേണ്‍ ഫാമിലി’, ‘ഗ്രേയ്‌സ് അനാട്ടമി’ തുടങ്ങിയ പരമ്പരകളിലും മില്ലി അഭിനയിച്ചിട്ടുണ്ട്.

‘ഗോഡ്‌സില്ല’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ‘ഗോഡ്‌സില്ല: കിങ് ഓഫ് ദ മോണ്‍സ്‌റ്റേഴ്‌സ്’ എന്ന ചിത്രത്തിലൂടെ സിനിമയിലും മില്ലി ബോബി ബ്രൗണ്‍ അരങ്ങേറ്റം നടത്തിയിരുന്നു. ‘എനോല ഹോംസ്’, ‘ഗോഡ്‌സില്ല വേഴ്‌സസ് കോങ്’ എന്നിവയാണ് മറ്റ് മില്ലിയുടെ മറ്റ് പ്രധാനപ്പെട്ട സിനിമകള്‍.

More in Hollywood

Trending