Hollywood
ദ മാര്‍വല്‍സിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങുന്നു
ദ മാര്‍വല്‍സിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങുന്നു
2023 നവംബറില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രമായ ദ മാര്‍വല്‍സിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങുന്നു. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
നിക്ക് ഫ്യൂറിയെ മിസ് മാര്‍വലായ കമലാ ഖാന്‍ കാണുന്നതും. ക്യാപ്റ്റന്‍ മാര്‍വല്‍ കമല ഖാന്റെ വീട്ടില്‍ കുടുങ്ങിയതും, മോണിക്ക റാംബോ മറ്റൊരു സ്‌പേസിലേക്ക് എത്തുന്നതും എല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
അതായത് ഒരോ യൂണിവേഴ്‌സിലെ മാര്‍വല്‍ ക്യാരക്ടറുകള്‍ തമ്മില്‍ മാറിപ്പോകുന്നു എന്നാണ് ഈ ട്രെയിലര്‍ നല്‍കുന്ന സൂചന. കൊറിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയന്‍ താരവുമായ പാര്‍ക്ക് സിയോജൂണും ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടത് എംസിയു ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
റാമ്പോ, ക്യാപ്റ്റന്‍ മാര്‍വല്‍, മിസ് മാര്‍വല്‍ എന്നിവര്‍ ചേര്‍ന്ന് ഒരു പോരാട്ടം നടത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നിയ ഡീകോസ്റ്റയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസ് ചെയ്യും.