Connect with us

കുട്ടികളുടെ കുസൃതിയുമായി സ്താനാർത്തി ശ്രീക്കുട്ടൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

Movies

കുട്ടികളുടെ കുസൃതിയുമായി സ്താനാർത്തി ശ്രീക്കുട്ടൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

കുട്ടികളുടെ കുസൃതിയുമായി സ്താനാർത്തി ശ്രീക്കുട്ടൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു സ്കൂളും, ക്ലാസ് മുറിയും, പ്രധാന പശ്ചാത്തലമാകുന്ന കുറച്ച് കുട്ടികളുടെ കഥ പറയുന്ന സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ ഇരുപത്തിയൊമ്പതിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ലാസ്റ്റ് ബെഞ്ചേഴ്സ് അല്ലേ ഇത്തിരി ലേറ്റ് ആയിട്ട് വരാം എന്ന് വാചകത്തോടെയാണ് റിലീസ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

യു പി സ്കൂൾ പശ്ചാത്തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർക്കൊപ്പം ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അതിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും, കുട്ടികൾക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ രസാകരമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു.

കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ആസ്വദിക്കുവാൻ പോരുന്ന രംഗങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ടീസറിലൂടെ തന്നെ വ്യക്തമായിരുന്നു. ടീസർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്.

അനൂപ്.വി.ശൈലജയാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് – കൈലാസ്.എസ്. ഭവൻ, കലാസംവിധാനം -അനിഷ് ഗോപാലൻ,മേക്കപ്പ് – രതീഷ് പുൽപ്പള്ളി., കോസ്റ്റ്യം -ഡിസൈൻ – ബ്യൂസി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ദേവിക, ചേതൻ എക്സിക്യുട്ടീവ്.പ്രൊഡ്യൂസർ .- നിസ്സാർ വാഴക്കുളം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, വാഴൂർ ജോസ് എന്നിവരാണ് സ്താനാർത്തി ശ്രീക്കുട്ടന്റെ അണിയറപ്രവർത്തകർ.

More in Movies

Trending

Recent

To Top