News
‘നെഞ്ചുക്കുള്‍ പെയ്തിടും’ എന്ന ഹിറ്റ് ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു
‘നെഞ്ചുക്കുള്‍ പെയ്തിടും’ എന്ന ഹിറ്റ് ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു
പ്രശസ്തനായ തെന്നിന്ത്യന്‍ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു. വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുള്‍ പെയ്തിടും എന്ന ഹിറ്റ് ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് ആയിരുന്നു. ഗാനത്തിന്റെ ചിത്രീകരണ വേളയില്‍ ക്ലോസ് അപ്പ് ഷോട്ടുകളില്‍ സൂര്യയുടെ കൈകള്‍ക്ക് ഡ്യൂപ്പിട്ടതും സ്റ്റീവ് തന്നെയായിരുന്നു.
ഇളയരാജ, എ ആര് റഹ്മാന്, ഹാരിസ് ജയരാജ്, യുവന് ശങ്കര്‍ രാജ, കാര്‍ത്തിക് രാജ, ജി.വി പ്രകാശ് ദേവി ശ്രീ പ്രസാദ്, അനിരുദ്ധ്, ഡി ഇമ്മന്‍ തുടങ്ങി പ്രശസ്തരായ ഒട്ടനവധി സംഗീത സംവിധായകരുടെ പ്രിയപ്പെട്ട ഗിറ്റാറിസ്റ്റായിരുന്നു സ്റ്റീവ്.
രാമസ്വാമിയുടെയും സരോജയുടെയും മകനായി ചെന്നൈയിലാണ് വാട്സ് ജനിച്ചു വളര്‍ന്നത്. എസ്.ജെ സൂര്യ, ഗൗതം വാസുദേവ് മേനോന്, അജിത് കുമാര്‍, സൂര്യ എന്നിവര്‍ക്ക് ഗിറ്റാര്‍ അഭ്യസിക്കുന്നതില്‍ ഗുരുവായിരുന്നു അദ്ദേഹം.
ഭീമ, വാരണം ആയിരം, അദ, തുപ്പാക്കി, നീ താന്‍ എന്‍ പൊന്‍ വസന്തം, പോടാ പോടി, മരിയാന് വിശ്വരൂപം എന്നിങ്ങനെ നിരവധി സിനിമകളില്‍ ഗിറ്റാറിസ്റ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2010ല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ അരങ്ങേറിയ ദ്രോണ 2010 എന്ന ചിത്രത്തില്‍ സ്റ്റീവ് ഗാനം ആലപിച്ചിരുന്നു.
