serial news
വിവാഹം നടക്കാൻ വേണ്ടി മതം മാറി ക്രിസ്ത്യാനി ആയി ഒരുപാട് ബുദ്ധിമുട്ടി ; ഇനി എന്റെ ജീവിതത്തില്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് ; നടന് സ്റ്റെബിന്റെ ഭാര്യ!
വിവാഹം നടക്കാൻ വേണ്ടി മതം മാറി ക്രിസ്ത്യാനി ആയി ഒരുപാട് ബുദ്ധിമുട്ടി ; ഇനി എന്റെ ജീവിതത്തില്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് ; നടന് സ്റ്റെബിന്റെ ഭാര്യ!
ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സ്റ്റെബിന് ജേക്കബ്. ലോക്ഡൗണ്‍ കാലത്താണ് നടന് വിവാഹിതനാവുന്നത്. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നെങ്കിലും വീട്ടുകാരുടെ പിന്തുണയോടെ ആഘോഷമായി തന്നെ വിവാഹം നടത്തി. എന്നാല്‍ ആദ്യരാത്രി തങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നാണ് നടന് പറയുന്നത്.വിവാഹം കഴിഞ്ഞ അന്ന് രാത്രി സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരുക്കിയ പണി കാരണം ആദ്യരാത്രി നഷ്ടപ്പെട്ടുവെന്ന് സ്റ്റെബിന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ, സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ഷോയിലൂടെ സ്റ്റെബിന്റെ ജീവിതത്തിലെ ചില വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കുകയാണ്. പുതിയ പ്രമോ വന്നതോടെ ചെമ്പരത്തി ആരാധകരും കമെന്റുകളുമായി എത്തുന്നുണ്ട്.
രണ്ട് മതത്തില്‍ പെട്ടവരായിരുന്നു സ്റ്റെബിനും ഭാര്യ വിനീഷയും. വീട്ടുകാരുടെ സമ്മതം ഉണ്ടായാല്‍ മാത്രമേ വിവാഹം ഉണ്ടാവൂ, എന്നാല്‍ മറ്റൊരു വിവാഹം ചെയ്യുകയുമില്ല എന്ന ഉറച്ച നിലപാടില്‍ രണ്ട് പേരും നിന്നു. ഒടുവില്‍ വിനീഷ മതം മാറുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. അതേ കുറിച്ചാണ് പുതിയ പ്രമോയില്‍ പറയുന്നത്.
നമ്മള് രണ്ട് മതത്തില്‍ പെട്ട ആളുകളായത് കാരണം, മതം മാറി ക്രിസ്ത്യാനി ആവാന്‍ വേണ്ടി നീ ഒരുപാട് ബുദ്ധിമുട്ടി എന്ന് എനിക്ക് അറിയാം’ എന്ന് സ്റ്റെബിന് പറയുമ്പോള്‍, ‘അത്തരം ഒരു ബുദ്ധിമുട്ട് ഇനി എന്റെ ജീവിതത്തില്‍ ഉണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു’ എന്നാണ് വിനീഷ പറയുന്നത്.
ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്യണം എന്നത് വിനീഷയുടെ ആഗ്രഹമായിരുന്നു എന്ന് സ്റ്റെബിന് അറിയാമായിരുന്നു. ആ ആഗ്രഹം ഞാനും എന്റാളും എന്ന ഷോയുടെ ഫ്ളോറില്‍ സാധിച്ചു കൊടുക്കുന്നതും പ്രമോ വീഡിയോയില്‍ കാണാം. ഇത്തരത്തില്‍ പല താര ദമ്പതികളുടെയും ആഗ്രഹം ഈ ഫ്ളോറില്‍ സാധ്യമാവുന്നതിനും ഇപ്പോള്‍ പ്രേക്ഷകര്‍ സാക്ഷികളാണ്.
മുൻപും ഷോയിലൂടെ ആദ്യ രാത്രിയെ കുറിച്ച് താരം പറഞ്ഞിരുന്നു.. വിവാഹം കഴിഞ്ഞ അന്ന് രാത്രി സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരുക്കിയ പണി കാരണം ആദ്യരാത്രി നഷ്ടപ്പെട്ടുവെന്നായിരുന്നു സ്റ്റമ്പിന് പറഞ്ഞത് .
ഞാനും എന്റാളും എന്ന ടെലിവിഷന്‍ ഷോ യില്‍ സ്റ്റെബിനും ഭാര്യ വിനീഷയും പങ്കെടുക്കുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിനിടയിലാണ് മണിയറ കുളമാക്കിയ സുഹൃത്തുക്കളെ പറ്റിയും നടന് പറഞ്ഞു . ആദ്യരാത്രിയുടെ അന്ന് മണിയറയില്‍ ഫുള്‍ വെള്ളമായിരുന്നെന്നും തന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് അങ്ങനൊരു പണി ഒരുക്കിയതെന്നുമാണ് സ്റ്റെബിന് പറഞ്ഞത്.
about stebin
