Connect with us

പ്രളയത്തിൽ വീടുപേക്ഷിച്ചിറങ്ങേണ്ടി വന്ന താരങ്ങൾ ..

Malayalam Breaking News

പ്രളയത്തിൽ വീടുപേക്ഷിച്ചിറങ്ങേണ്ടി വന്ന താരങ്ങൾ ..

പ്രളയത്തിൽ വീടുപേക്ഷിച്ചിറങ്ങേണ്ടി വന്ന താരങ്ങൾ ..

പ്രളയത്തിൽ വീടുപേക്ഷിച്ചിറങ്ങേണ്ടി വന്ന താരങ്ങൾ ..

കായൽക്കരകളിൽ സ്വപ്ന ഗൃഹം പണിത താരങ്ങൾക്കും കേരളത്തിലെ പ്രളയം വലിയ നഷ്ടങ്ങൾ സമ്മാനിച്ചു . മിക്ക താരങ്ങൾക്കും വീടുകളിൽ നിന്നും മാറി താമസിക്കേണ്ടി വന്നു. ധര്‍മജന്‍, മല്ലിക സുകുമാരന്‍, ജോജു, അനന്യ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയ വിവരം സോഷ്യല്‍മീഡിയയിലൂടെയാണ് ജനങ്ങള്‍ അറിഞ്ഞത്. മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നടന്‍ ജയറാമിനെയും കുടുംബത്തെയും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ നിന്നു വീട്ടിലേക്കു മടങ്ങവെയാണു വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. മൂന്നു മണിക്കൂറോളം കുരുക്കില്‍ പെട്ട ഇവരെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ജയറാമിനൊപ്പം ഭാര്യ പാര്‍വതിയും മകള്‍ മാളവികയും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെ കാറില്‍ കൊച്ചിയിലെ വീട്ടിലേക്കു തിരിച്ചു. പ്രളയത്തില്‍നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി ഫെയ്‌സ്ബുക്കിലെത്തി. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെട്ടെന്നും ഇപ്പോള്‍ ഭാര്യയുടെ വീട്ടിലാണെന്നും ധര്‍മജന്‍ വ്യക്തമാക്കി.

”വൈകുന്നേരം വരെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു, എറ്റവും അവസാനമാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്. രണ്ടു വഞ്ചികള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. അവസാനമായപ്പോള്‍ വഞ്ചി വരാതായി. വൈദ്യുതി സംവിധാനങ്ങളൊക്കെ നിലച്ചുപോയി. വെള്ളം നോക്കി കൊണ്ടിരിക്കുമ്പോള്‍ കൂടികൊണ്ടിരിക്കുന്ന അവസ്ഥ. മുറ്റത്തേക്കിറങ്ങിയാല്‍ കഴുത്തറ്റം വരെ വെള്ളം,” ധര്‍മജന്‍ തന്റെ അനുഭവം വിവരിച്ചു. അനുഭവിക്കുമ്പോഴാണ് നമുക്ക് അതിന്റെ വേദന മനസ്സിലാകുകയുള്ളുവെന്നും ഇനിയും പെട്ടുകിടക്കുന്നവരെ രക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കാമെന്നും ധര്‍മജന്‍ പറഞ്ഞു. സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

കൊച്ചിയിലുള്ള വീടിനുചുറ്റും വെള്ളം കയറിയെന്നും തന്റെ അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കുടുങ്ങിയിരിക്കുകയാണെന്നും ധര്‍മ്മജന്‍ നേരത്തേയും വിശദീകരിച്ചിരുന്നു.
ആലുവയിലാണ് ദിലീപിന്റെ വീട്. ആലുവ മുഴുവന്‍ മുങ്ങി. ഇതിനിടയില്‍ ദിലീപിന്റെ വീട്ടിനടുത്ത് വരെ വെള്ളമെത്തി. എന്നാല്‍ ദിലീപിന്റെ വീട്ടില്‍ വെള്ളം കയറിയതുമില്ല. ചലച്ചിത്ര താരം മല്ലികാ സുകുമാരനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീട്ടില്‍ വെള്ളം കയറിയ വീഡിയോ ചലച്ചിത്ര താരം ജോജു ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തു. ആളുകള്‍ പ്രദേശത്തു നിന്നു മാറിത്തുടങ്ങിയതായും പുഴപോലെയാണ് വീടിനു സമീപം വെള്ളമെന്നും ജോജു അറിയിച്ചു.

stars in flood

More in Malayalam Breaking News

Trending

Recent

To Top